Kerala Gold Rate: ആരും പേടിക്കേണ്ട, സ്വര്‍ണവില കുറഞ്ഞു; കുത്തനെ താഴേക്കെത്തിയിട്ടുണ്ട്
October 18 Saturday Gold Price For 8 Grams: ഒരു പവന്റെ വിലയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ, ആഭരണം വാങ്ങിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന മറ്റ് ചാര്‍ജുകളെ കുറിച്ചും അറിഞ്ഞിരിക്കാം. സ്വര്‍ണവിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടിയാണ് ഉപഭോക്താവ് നല്‍കേണ്ടത്.
ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിച്ചരുന്നവരെയും പടിവാതില്‍ക്കല്‍ വിവാഹം എത്തിനില്‍ക്കുന്നവരുടെയുമെല്ലാം നെഞ്ചില്‍ കനല്‍കോരിയിട്ട് സ്വര്‍ണവിലയെത്തി. എന്നാല്‍ ഇന്ന് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വലിയൊരു വിലക്കയറ്റത്തിന് പിന്നാലെ സ്വര്‍ണം താഴോട്ടിറങ്ങുകയായിരുന്നു. ദീപാവലി കഴിയുന്നതോടെ സ്വര്‍ണവില വീണ്ടും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 11,995 രൂപയാണ് ഗ്രാമിന് വില. 175 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണം വീണ്ടും 95,000 രൂപയിലേക്ക് തിരിച്ചെത്തി. ഇന്നത്തെ വില 95,960 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 97,360 രൂപയായിരുന്നു നിരക്ക്. 1,400 രൂപയാണ് ഇന്ന് കുറഞ്ഞത്.
അതേസമയം, ഒരു ലക്ഷമെന്ന ലക്ഷ്യം താണ്ടാന്‍ ഇനി കുഞ്ഞന്‍ സംഖ്യകളുടെ ആവശ്യമേയുള്ളൂ. ഓരോ ദിവസവും സ്വര്‍ണം പുത്തന്‍ നാഴികകല്ലുകള്‍ ഭേദിച്ചുകൊണ്ടാണ് മുന്നേറുന്നത്. വൈകാതെ 1 ലക്ഷവും മറികടക്കുമെന്ന ഉറപ്പ് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ലഭിച്ചുകഴിഞ്ഞു.




വിലയ്ക്ക് പുറമെ
ഒരു പവന്റെ വിലയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ, ആഭരണം വാങ്ങിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന മറ്റ് ചാര്‍ജുകളെ കുറിച്ചും അറിഞ്ഞിരിക്കാം. സ്വര്‍ണവിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടിയാണ് ഉപഭോക്താവ് നല്‍കേണ്ടത്. 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജുണ്ട്. 3 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് ആഭരണങ്ങളുടെ പണികൂലി. ഇതെല്ലാം കൂടിയാകുമ്പോള്‍ ലക്ഷം 1 കടക്കും.
22 കാരറ്റിന് അടിപതറും
22 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ വില ക്രമാതീതമായി ഉയരുന്നതിനാല്‍ ഇതിനോടകം തന്നെ പലരും താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. 18 കാരറ്റ് ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ഇതിന് പുറമെ 14, 9 കാരറ്റ് ആഭരണങ്ങളും ആളുകള്‍ കൂടുതലായി വാങ്ങുന്നു. സ്വര്‍ണത്തിന്റെ പരിശുദ്ധി അല്‍പം കുറവാണെങ്കിലും തിളക്കവും ഈടും നല്‍കാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.