AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025 Investment: ദീപാവലിക്ക് മുമ്പ് വേണം നിക്ഷേപം; ആര്‍ഡി vs എഫ്ഡി, എവിടെ വേണം സമ്പാദിക്കാന്‍?

Safe Investments Diwali 2025: പൊതുവേ ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പദ്ധതികളാണ് റിക്കറിങ് ഡെപ്പോസിറ്റും (ആര്‍ഡി) ഫിക്‌സഡ് ഡെപ്പോസിറ്റും (എഫ്ഡി). കുറഞ്ഞ റിസ്‌കും സ്ഥിര പലിശയുമാണ് ഈ രണ്ട് പദ്ധതികളിലേക്കുമുള്ള പ്രധാന ആകര്‍ഷണം.

Diwali 2025 Investment: ദീപാവലിക്ക് മുമ്പ് വേണം നിക്ഷേപം; ആര്‍ഡി vs എഫ്ഡി, എവിടെ വേണം സമ്പാദിക്കാന്‍?
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
shiji-mk
Shiji M K | Updated On: 17 Oct 2025 16:18 PM

ദീപാവലി സമയത്ത് പണം നിക്ഷേപിക്കുക, സ്വര്‍ണം വാങ്ങിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എവിടെ പണം നിക്ഷേപിക്കണമെന്ന കാര്യത്തിലാണ് പ്രധാനമായും ആശയക്കുഴപ്പം ഉരുത്തിരിയുന്നത്. ദീപാവലിയ്ക്ക് മുമ്പ് നിക്ഷേപം ആരംഭിക്കാന്‍ പദ്ധതിയിടുന്നയാളാണ് നിങ്ങളെങ്കില്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്ന് പരിശോധിക്കാം.

പൊതുവേ ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പദ്ധതികളാണ് റിക്കറിങ് ഡെപ്പോസിറ്റും (ആര്‍ഡി) ഫിക്‌സഡ് ഡെപ്പോസിറ്റും (എഫ്ഡി). കുറഞ്ഞ റിസ്‌കും സ്ഥിര പലിശയുമാണ് ഈ രണ്ട് പദ്ധതികളിലേക്കുമുള്ള പ്രധാന ആകര്‍ഷണം. എന്നാല്‍ ഇവയില്‍ ദീപാവലിയ്ക്ക് മുമ്പ് നിക്ഷേപിക്കാന്‍ ഏതാണ് നല്ലത് എന്ന ചോദ്യം പലപ്പോഴും ഉയരുന്നു.

എഫ്ഡികളും ആര്‍ഡികളും

നിങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നു, അതിന് മുന്‍കൂട്ടി നിശ്ചയിച്ച പലിശ നിരക്ക് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇതാണ് എഫ്ഡികളുടെ രീതി.

എല്ലാ മാസവും നിശ്ചിത തുക ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുന്നു, അതും നിശ്ചിത കാലയളവിലേക്ക്. ഇതിന് നിങ്ങള്‍ക്ക് പലിശ ലഭിക്കുന്നു. ഇതാണ് ആര്‍ഡികള്‍. എഫ്ഡിയ്ക്ക് ഏകദേശം 7.5 ശതമാനം മുതല്‍ 8.75 ശതമാനം വരെയാണ് പലിശ നിരക്ക്. ആര്‍ഡികള്‍ക്കാകട്ടെ 6.7 ശതമാനവും.

ഏതാണ് നല്ലത്?

എവിടെ നിന്നാണ് നിങ്ങള്‍ക്ക് മികച്ച ആനുകൂല്യം ലഭിക്കുന്നത്, ആ പദ്ധതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ ആനുകൂല്യങ്ങള്‍ എന്ന് പറയുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും.

Also Read: Diwali Picks 2025: അശോക് ലെയ്‌ലാന്‍ഡ്, ഫെഡറല്‍ ബാങ്ക് അങ്ങനെ 5 ഓഹരികള്‍; ചോയ്‌സ് പറയുന്നത് കേള്‍ക്കൂ

നിലവില്‍ ബോണസ് അല്ലെങ്കില്‍ ലംപ്‌സം പോലെ വലിയ തുക കൈവശമുണ്ടെങ്കില്‍ എഫ്ഡി മികച്ച ഓപ്ഷനായിരിക്കാം. അതായത്, എഫ്ഡിയില്‍ നിക്ഷേപിക്കുന്ന ഏതൊരു തുകയും അത് നിക്ഷേപിക്കുന്ന ദിവസം മുതല്‍ പലിശ നേടിത്തുടങ്ങുന്നു എന്നതാണ് കാര്യം. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡിയ്ക്ക് ഉയര്‍ന്ന പലിശയും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ മാസവും ചെറിയ സംഖ്യ ലാഭിക്കാന്‍

നിങ്ങളൊരു ശമ്പളക്കാരനാണെങ്കില്‍ എല്ലാ മാസവും ചെറിയ തുക ലാഭിക്കാനായി ആര്‍ഡികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ആര്‍ഡി സമ്പാദ്യ ശീലം വളര്‍ത്തുന്നു. നിങ്ങള്‍ക്ക് പ്രതിമാസം 500 അല്ലെങ്കില്‍ 1,000 രൂപയില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.