AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: ദീപാവലിയ്ക്ക് ശേഷം വെള്ളിയുടെ ഭാവി എന്താകുമെന്ന് അറിയാമോ?

Silver Price After Diwali: കഴിഞ്ഞ വര്‍ഷത്തെ ധന്തേരസില്‍ 10 ഗ്രാം വെള്ളി നാണയം വാങ്ങിയ ആളുകള്‍ ഏകദേശം 1,100 രൂപയാണ് അതിനായി ചെലവഴിച്ചത്. എന്നാല്‍ ഈ വര്‍ഷം 1,950 രൂപയോളം അതിനായി ചെലവഴിക്കണം. സ്വര്‍ണവിലയെ മറികടന്ന് വെള്ളി, 55-60 ശതമാനം നേട്ടം വരെയാണ് കൈവരിച്ചത്.

Silver Rate: ദീപാവലിയ്ക്ക് ശേഷം വെള്ളിയുടെ ഭാവി എന്താകുമെന്ന് അറിയാമോ?
പ്രതീകാത്മക ചിത്രം Image Credit source: Monty Rakusen/DigitalVision/Getty Images
shiji-mk
Shiji M K | Updated On: 17 Oct 2025 14:08 PM

റെക്കോഡ് നിരക്ക് കീഴടക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവും വെള്ളിയും കുതിക്കുന്നത്. മിക്കവാറും ദിവസങ്ങളില്‍ ചരിത്രവിലയിലെന്ന വിശേഷണവും അവയ്ക്ക് ലഭിക്കുന്നു. 10 ഗ്രാം സ്വര്‍ണത്തിന് നിലവില്‍ രാജ്യത്ത് 1.4 ലക്ഷം രൂപയ്ക്ക് അടുത്ത് വില നല്‍കണം. വെള്ളിയാകട്ടെ കിലോയ്ക്ക് രണ്ട് ലക്ഷമെന്ന ലക്ഷ്യവും താണ്ടി. സുരക്ഷിത നിക്ഷേപങ്ങളായി ആളുകള്‍ പരിഗണിക്കുന്നതാണ് സ്വര്‍ണത്തിനും വെള്ളിയ്ക്കും ഇത്രയേറെ വില വര്‍ധിക്കുന്നതിന് കാരണം.

കഴിഞ്ഞ വര്‍ഷത്തെ ധന്തേരസില്‍ 10 ഗ്രാം വെള്ളി നാണയം വാങ്ങിയ ആളുകള്‍ ഏകദേശം 1,100 രൂപയാണ് അതിനായി ചെലവഴിച്ചത്. എന്നാല്‍ ഈ വര്‍ഷം 1,950 രൂപയോളം അതിനായി ചെലവഴിക്കണം. സ്വര്‍ണവിലയെ മറികടന്ന് വെള്ളി, 55-60 ശതമാനം നേട്ടം വരെയാണ് കൈവരിച്ചത്. ദീപാവലിയ്ക്ക് മുമ്പ് വെള്ളി വില വര്‍ധിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അറിയേണ്ടത് ദീപാവലിയ്ക്ക് ശേഷം വെള്ളി വില കുറയുമോ എന്നാണ്.

ഒക്‌ടോബര്‍ 17ന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വെള്ളി കിലോയ്ക്ക് 1.89 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ചെന്നൈ, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളില്‍ വില രണ്ട് ലക്ഷം കടന്നു. ഒക്ടോബര്‍ 13നും 14നും ഇടയില്‍ 6,000 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഇന്ത്യയിലെ വെള്ളിവില വര്‍ധനവ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. കാരണം, നാല് മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയേറെ വില വര്‍ധിച്ചത്.

വെള്ളി വില കുറയുമോ?

വെള്ളി വില ഉടന്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദീപാവലിയ്ക്ക് ശേഷം ഉത്സവകാല വാങ്ങലുകള്‍ കുറയുന്നത് വെള്ളിയെ താഴോട്ടിറക്കും. ഉത്സവകാല ഡിമാന്‍ഡ് കുറഞ്ഞാല്‍ വില വര്‍ധനവ് അവസാനിക്കും. ദീപാവലിയ്ക്ക് ശേഷം ആര്‍ബിട്രേജ് റിട്ടേണുകളും പ്രീമിയങ്ങളും ചുരുങ്ങുന്നത് വിപണിയെ സാധാരണ നിലയിലേക്ക് എത്തിക്കും. അടുത്തയാഴ്ച മുതല്‍ അത് സംഭവിക്കാനാണ് സാധ്യതയെന്ന് സ്വര്‍ണ-വെള്ളി നിക്ഷേപങ്ങള്‍ക്കായുള്ള പ്ലാറ്റ്‌ഫോമായ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി ഇന്ത്യ ടുഡേയോട് പറഞ്ഞു.

Also Read: Kerala Gold Rate: ഇങ്ങനെ പോയാൽ എന്താകും പൊന്നേ! പിന്നോട്ടില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക്

മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ട് പ്രകാരം വെള്ളിയുടെ ദീര്‍ഘകാല പ്രതീക്ഷകള്‍ ബുള്ളിഷാണെങ്കിലും 2027 ആകുമ്പോഴേക്ക് വില ഔണ്‍സിന് 77 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. വരും മാസങ്ങളില്‍ ഏകദേശം 55 ഡോളര്‍ വരെ വില ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ദീപാവലിയ്ക്ക് ശേഷം 1-20 ശതമാനം വിലയിടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും അടിസ്ഥാന ക്ഷാമവും വര്‍ധിച്ചുവരുന്ന ഉപയോഗവും സൂചിപ്പിക്കുന്നത് വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കില്ലെന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വെള്ളി ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.