Gold Rate: ഒക്ടോബറില്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വര്‍ണം ലഭിക്കുന്നത് ഇവിടെയാണ്; പെട്ടെന്ന് വാങ്ങിക്കാം
Countries With Lowest Gold Rates: ഓരോ രാജ്യത്തും സ്വര്‍ണത്തിന് വ്യത്യസ്ത വിലകളാണ്. ആ രാജ്യത്തെ നികുതി, ഇറക്കമുതി തീരുവ, ആവശ്യകത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്.

സ്വര്‍ണം
നിക്ഷേപം, ആഭരണം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായാണ് ആളുകള്‍ സ്വര്‍ണം വാങ്ങിക്കുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണമെന്നത് അത്ര വിലകുറഞ്ഞ ലോഹമല്ല. കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. എങ്കിലും അത് വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരുവിധ കുറവും സംഭവിച്ചിട്ടില്ല.
ഓരോ രാജ്യത്തും സ്വര്‍ണത്തിന് വ്യത്യസ്ത വിലകളാണ്. ആ രാജ്യത്തെ നികുതി, ഇറക്കമുതി തീരുവ, ആവശ്യകത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഇപ്പോഴും വളരെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങള്‍ ഈ ലോകത്തുണ്ട്. അങ്ങനെയെങ്കില്‍ നിലവില്‍ നിങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാനാകുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം.
Also Read: Gold: സ്വർണം വാങ്ങാൻ ആധാർ വേണോ? ഈ നിയമങ്ങൾ അറിഞ്ഞില്ലേൽ പണി ഉറപ്പ്!
| രാജ്യം | 24K സ്വർണ്ണം (10 ഗ്രാമിന്) | 22K സ്വർണ്ണം (10 ഗ്രാമിന്) | 18K സ്വർണ്ണം (10 ഗ്രാമിന്) |
|---|---|---|---|
| ഇന്ത്യ | 1,21,157.85 | 1,14,655.76 | 93,809.26 |
| ഹോങ്കോങ്ങ് | 1,13,140 | 1,03,620 | 84,820 |
| ടർക്കി | 1,13,040 | 1,03,550 | 84,800 |
| കുവൈറ്റ് | 1,13,570 | 1,04,240 | 85,220 |
| റഷ്യ | 1,03,910 | 1,13,370 | 92,760 |
| ബഹ്‌റൈൻ | 1,14,420 | 1,07,120 | 87,580 |
| ഇന്തോനേഷ്യ | 1,12,990 | 1,03,500 | 84,880 |
| ഓസ്ട്രേലിയ | 1,21,870 | 1,08,980 | 89,060 |
| ദുബായ് | 1,14,740 | 1,06,280 | 87,200 |
| യുഎസ്എ | 1,15,360 | 1,09,148 | 88,750 |
| സിംഗപ്പൂർ | 1,18,880 | 1,07,860 | 87,930 |