Personal Loan: ശമ്പളം കുറവാണെന്ന പേടി വേണ്ട നിങ്ങള്‍ക്കും കിട്ടും ലോണ്‍! എങ്ങനെയെന്നല്ലേ?

Personal Loan Tips: തിരിച്ചടയ്ക്കാനുള്ള ശേഷി തന്നെയാണ് പ്രധാന ഘടകം. കുറഞ്ഞ വരുമാനക്കാരുടെ അപേക്ഷകള്‍ പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. എന്നാല്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും വായ്പകള്‍ അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ പരിചയപ്പെടാം.

Personal Loan: ശമ്പളം കുറവാണെന്ന പേടി വേണ്ട നിങ്ങള്‍ക്കും കിട്ടും ലോണ്‍! എങ്ങനെയെന്നല്ലേ?

പ്രതീകാത്മക ചിത്രം

Published: 

12 May 2025 19:03 PM

അപ്രതീക്ഷിത ചെലവുകള്‍ക്ക് സാധാരണക്കാരന് എന്നും കൂട്ടാകുന്നത് വ്യക്തിഗത വായ്പകളാണ്. എന്നാല്‍ ഈ വായ്പകളും അത്ര പെട്ടെന്ന് ലഭിക്കുകയില്ല. പല ഘടകങ്ങളും പരിശോധിച്ചതിന് ശേഷമാണ് വായ്പാദാതാക്കള്‍ വായ്പകള്‍ അനുവദിക്കുന്നത്. അതിനാല്‍ തന്നെ വിവിധ കാരണങ്ങള്‍ വായ്പ അപേക്ഷ നിരസിക്കുന്നതിന് കാരണമാകുന്നു.

തിരിച്ചടയ്ക്കാനുള്ള ശേഷി തന്നെയാണ് പ്രധാന ഘടകം. കുറഞ്ഞ വരുമാനക്കാരുടെ അപേക്ഷകള്‍ പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. എന്നാല്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും വായ്പകള്‍ അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ പരിചയപ്പെടാം.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്കില്‍ വ്യക്തിഗത വായ്പ ലഭിക്കുന്നതിനായി അപേക്ഷിക്കാന്‍ പോകുന്നവര്‍ ഒട്ടും പേടിക്കേണ്ട. 15,000 രൂപ പ്രതിമാസ വരുമാനമുള്ളവര്‍ക്ക് പോലും ഈ ബാങ്ക് വായ്പ നല്‍കുന്നതാണ്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നത് എങ്കില്‍ 20,000 രൂപ ശമ്പളമുണ്ടെങ്കില്‍ ലോണ്‍ ലഭിക്കും. എന്നാല്‍ മറ്റ് സ്ഥലങ്ങളിലുള്ളവര്‍ക്ക് 15,000 രൂപ മാത്രം മതി മാസശമ്പളം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ നഗരങ്ങളിലുള്ളവര്‍ക്കും ലോണില്‍ ഇളവുകള്‍ വരുത്തുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20,000 രൂപ ശമ്പളം എന്ന നിബന്ധന വെക്കുമ്പോള്‍ മറ്റിടങ്ങളിലുള്ളവര്‍ക്ക് 15,000 രൂപ മതി.

Also Read: Systematic Investment Plan: 5,000 നിക്ഷേപിച്ച് 1.3 കോടി സ്വന്തമാക്കിയാലോ? വാ പണം വളരുന്ന വഴി പറഞ്ഞുതരാം

ടാറ്റാ ക്യാപിറ്റല്‍

ഇവിടെയും നിങ്ങള്‍ക്ക് അനുകൂലമാണ്. പ്രതിമാസം 15,000 രൂപയേ നിങ്ങള്‍ ശമ്പളം വാങ്ങിക്കുന്നുള്ളുവെങ്കിലും ലോണ്‍ ലഭിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്