AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: ലോണ്‍ വേണോ? പാന്‍ കാര്‍ഡ് മാത്രം മതി, 5 ലക്ഷം കിട്ടും

Pan Card Loan: പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ പണമിടപാടുകള്‍ സുഗമമായി നടക്കുകയുള്ളു. ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം. വായ്പാദാതാക്കള്‍ കൈവൈസിക്കായി പാന്‍ കാര്‍ഡ് പരിശോധിക്കുന്നതും സര്‍വ്വസാധാരണം. മാത്രമല്ല വായ്പ എടുക്കുമ്പോള്‍ പ്രഥമ രേഖയായി നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ സാധിക്കും.

Personal Loan: ലോണ്‍ വേണോ? പാന്‍ കാര്‍ഡ് മാത്രം മതി, 5 ലക്ഷം കിട്ടും
പ്രതീകാത്മക ചിത്രംImage Credit source: TV9 Telugu
shiji-mk
Shiji M K | Published: 10 May 2025 20:11 PM

വ്യക്തിഗത വായ്പകള്‍ നമ്മുടെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണ് ആവശ്യമായി വരിക എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ക്രെഡിറ്റ് സ്‌കോറിന്റെയും മറ്റ് പല കാരണങ്ങളുടെയും പേരില്‍ പലപ്പോഴും ലോണുകള്‍ നിരസിക്കപ്പെടാറുണ്ട്. എന്നാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പേഴ്‌സണല്‍ ലോണ്‍ ലഭിക്കാനായി സഹായിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ പണമിടപാടുകള്‍ സുഗമമായി നടക്കുകയുള്ളു. ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം. വായ്പാദാതാക്കള്‍ കൈവൈസിക്കായി പാന്‍ കാര്‍ഡ് പരിശോധിക്കുന്നതും സര്‍വ്വസാധാരണം. മാത്രമല്ല വായ്പ എടുക്കുമ്പോള്‍ പ്രഥമ രേഖയായി നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ സാധിക്കും.

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് വായ്പയില്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. അഞ്ച് ലക്ഷം രൂപ വരെയാണ് നിങ്ങള്‍ക്ക് ലോണ്‍ വേണ്ടതെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയോ എന്ന് പരിശോധിക്കാം.

ഇന്ത്യന്‍ പൗരനായ ആര്‍ക്കും പാന്‍ കാര്‍ഡ് ലോണിനായി അപേക്ഷിക്കാവുന്നതാണ്, 21നും 60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. മാത്രമല്ല മികച്ച ക്രെഡിറ്റ് സ്‌കോറും ഉണ്ടായിരിക്കണം. വരുമാന സ്രോതസും മുഖ്യമാണ്.

Also Read: Personal Loan: പേഴ്‌സണല്‍ ലോണ്‍ വേണോ? വായ്പ കാലാവധിയുടെ കാര്യത്തില്‍ ഇവരാണ് കേമന്മാര്‍

ആവശ്യമായ രേഖകള്‍

  • പാന്‍കാര്‍ ലോണിനായി അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
  • ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം.
  • ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയുടെ പകര്‍പ്പ് മേല്‍വിലാസം തെളിയിക്കുന്നതിനായി സമര്‍പ്പിക്കണം.
  • അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്ഫോം
  • 16 നോടൊപ്പം ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകളും വേണം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.