Old Gold: പുതിയത് വാങ്ങാനാളില്ല, പഴയ സ്വര്‍ണം വിറ്റഴിക്കാന്‍ കടകളില്‍ വന്‍ തിരക്ക്
Gold Jewelry Resale in India: ഈ വര്‍ഷത്തെ ധന്തേരസില്‍ 3 ശതമാനം ചരക്ക് സേവന നികുതി ഉള്‍പ്പെടെ സ്വര്‍ണവില 10 ഗ്രാമിന് 1.34 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 80,469 രൂപയായിരുന്നു ഉണ്ടായിരുന്നത്. 69 ശതമാനം വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് സംഭവിച്ചത്.
2025ല്‍ മാത്രം സ്വര്‍ണം 50 ശതമാനത്തോളം വളര്‍ച്ചയാണ് കൈവരിച്ചത്. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു. പുതിയവ വാങ്ങിക്കുന്നതിന് പകരം പഴയത് മാറ്റിവാങ്ങിക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. സ്വര്‍ണ എക്‌സ്‌ചേഞ്ചുകളുടെ നിരക്ക് റെക്കോഡിലെത്തി. വിലക്കയറ്റം ഉപഭോക്താക്കളെ പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നതിന് പകരം പഴയവ മാറ്റിവാങ്ങിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് റിലയന്‍സ് റീട്ടെയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദിനേശ് തലൂജ പറയുന്നു.
ഈ വര്‍ഷത്തെ ധന്തേരസില്‍ 3 ശതമാനം ചരക്ക് സേവന നികുതി ഉള്‍പ്പെടെ സ്വര്‍ണവില 10 ഗ്രാമിന് 1.34 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 80,469 രൂപയായിരുന്നു ഉണ്ടായിരുന്നത്. 69 ശതമാനം വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് സംഭവിച്ചത്. രാജ്യത്തെ വീടുകളില്‍ 22,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് വിവരം, ഇതാണ് പലരെയും ആഭരണങ്ങള്‍ മാറ്റിവാങ്ങിക്കുന്നതിന് സഹായിക്കുന്നത്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്വര്‍ണ എക്‌സ്‌ചേഞ്ചുകള്‍ക്ക് മികച്ച ഓഫറുകളുമാണ് വ്യാപാരികള്‍ നല്‍കുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 800-850 ടണ്‍ സ്വര്‍ണം ഉപയോഗിക്കുന്നു. സ്വര്‍ണത്തിന്റെ മൊത്തം ആവശ്യകതയുടെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്.




Also Read: Gold Rate Forecast: അടിതെറ്റിയാൽ പൊന്നും വീഴും; വില 3 ശതമാനത്തിലധികം കുറയും, സ്വർണം ഇനി എങ്ങോട്ട്?
ഉത്സവകാല വാങ്ങലുകളും പഴയ സ്വര്‍ണ കൈമാറ്റങ്ങളും പ്രധാനമായി നടക്കുന്നത് ദക്ഷിണേന്ത്യന്‍ വിപണികളിലാണ്. വില്‍പനയുടെ 30 ശതമാനം മാത്രമേ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ള വിപണികള്‍ സംഭാവന ചെയ്യുന്നുള്ളൂ. വിവാഹാവശ്യങ്ങള്‍ക്കായും പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് രാജ്യത്തെ പ്രമുഖ വ്യാപാരികള്‍ പറയുന്നത്.