AIIMS Nursing Officer Recruitment 2025: എയിംസില്‍ നഴ്‌സിങ് ഓഫീസറാകാന്‍ പറ്റിയ അവസരം; നോര്‍സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

AIIMS NORCET 9 Details In Malayalam: ജനറല്‍, ഒബിസി കാറ്റഗറികള്‍ക്ക് 3000 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 2400 രൂപ മതി. സെപ്തംബര്‍ 14ന് പ്രിലിമിനറിയും, 27ന് മെയിന്‍ പരീക്ഷയും നടത്തും

AIIMS Nursing Officer Recruitment 2025: എയിംസില്‍ നഴ്‌സിങ് ഓഫീസറാകാന്‍ പറ്റിയ അവസരം; നോര്‍സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം

Published: 

26 Jul 2025 19:04 PM

യിംസില്‍ നഴ്‌സിങ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നഴ്‌സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. 9300-34800 ആണ് പേ ബാന്‍ഡ്. 4600 രൂപ ഗ്രേഡ് പേയുമുണ്ട്. 18-30 ആണ് പ്രായപരിധി. ജനറല്‍, ഒബിസി കാറ്റഗറികള്‍ക്ക് 3000 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 2400 രൂപ മതി. സെപ്തംബര്‍ 14ന് പ്രിലിമിനറിയും, 27ന് മെയിന്‍ പരീക്ഷയും നടത്താനാണ് തീരുമാനം. നഴ്‌സസ് & മിഡ്‌വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.

യോഗ്യതാ മാനദണ്ഡം

a. ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് / ബി.എസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കിൽ
b. ജനറൽ നഴ്‌സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയം.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 22 മുതൽ ഓഗസ്ത് 11 വൈകുന്നേരം അഞ്ച്‌ വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. വെബ്‌സൈറ്റിലെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

ഇതില്‍ നോര്‍സെറ്റ് പരീക്ഷയുടെ വിജ്ഞാപനത്തിലേക്കുള്ള ഓപ്ഷനുണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വിജ്ഞാപനം ലഭിക്കും. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക. നോര്‍സെറ്റ് 9-ലെ ഓരോ എയിംസിലെയും ഒഴിവുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ട്.

Read Also: Teaching Posts Vacant: കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ 12000ത്തിലധികം അധ്യാപക ഒഴിവുകൾ; വിദ്യാഭ്യാസ മന്ത്രാലയം

പ്രധാന തീയതികള്‍

  • അപേക്ഷകള്‍ ആരംഭിക്കുന്നത്: ജൂലൈ 22
  • അപേക്ഷകള്‍ അവസാനിക്കുന്നത്: ഓഗസ്ത് 11
  • പ്രിലിമിനറി പരീക്ഷ: സെപ്തംബര്‍ 14
  • മെയിന്‍ പരീക്ഷ: സെപ്തംബര്‍ 27

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. പ്രായപരിധി: 18-30 (സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)
  2. അപേക്ഷാ ഫീസ്:ജനറല്‍/ഒബിസി-3000, എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്-2400
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്