AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Scholarship: അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം, ഈ മാസം അവസാനവാരം വരെ സമയം

Ayyankali Memorial Scholarship 2025-26: പട്ടികവർഗ്ഗ വികസന വകുപ്പ് ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Scholarship: അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം, ഈ മാസം അവസാനവാരം വരെ സമയം
Ayyankali Memorial Scholarship 2025 26Image Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 30 Jun 2025 14:16 PM

തിരുവനന്തപുരം: മിടുക്കരായ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിച്ചവർക്കായി ഒരു സ്കോളർഷിപ്. ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പ് വഴി ആണ് മിടുക്കരായ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് സഹായം നൽകുന്നത്. ഈ സ്കോളർഷിപ്പിനായി ഉള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ 21 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കുടുംബപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കാത്ത മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ സ്കോളർഷിപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. 2025 – 26 അധ്യയന വർഷത്തേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്.

പട്ടികവർഗ്ഗ വികസന വകുപ്പ് ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം അവസാനവാരം വരെ ആകയാൽ ഇപ്പോൾ തന്നെ നടപടികൾ പൂർത്തിയാക്കുക.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് തിരുവനന്തപുരത്തെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ ജില്ലാ പ്രോജക്ട് ഓഫീസുകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളിലോ അന്വേഷിച്ചാലും ഇതിനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. വിശദവിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പറുകൾ.0471-2304594, 2303229. ടോൾ ഫ്രീ നമ്പർ: 1800-425-2312.