AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025: ആ തലവേദന ഒഴിഞ്ഞു, ഒപ്പം വലിയ ആശ്വാസവും; കീം ഫലം ഉടന്‍

KEAM Rank List 2025 Coming Soon Check Latest Updates Here: സംസ്ഥാന സിലബസില്‍ പ്ലസ്ടുവില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത കുട്ടികള്‍ക്ക് പോലും ഏകീകരണത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുവെന്നായിരുന്നു ആക്ഷേപം

KEAM Rank List 2025: ആ തലവേദന ഒഴിഞ്ഞു, ഒപ്പം വലിയ ആശ്വാസവും; കീം ഫലം ഉടന്‍
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 30 Jun 2025 14:20 PM

കീം ഫലം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനം. മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട്‌ പ്രവേശന പരീക്ഷാ കമ്മീഷണര്‍ മുന്നോട്ടുവച്ച ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ തീരുമാനപ്രകാരം കേരള സിലബസില്‍ പഠിച്ച കുട്ടികള്‍ക്ക് മാര്‍ക്ക് കുറയില്ല. തമിഴ്‌നാട് മോഡല്‍ നടപ്പിലാക്കാനാണ് തീരുമാനം. മാര്‍ക്ക് ഏകീകരണ ഫോര്‍മുലയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. റാങ്ക് ലിസ്റ്റ് ഇന്ന് പുറത്തുവരാന്‍ സാധ്യത കുറവാണെന്നാണ് സൂചന. എന്നാല്‍ ഈയാഴ്ച തന്നെ ഫലപ്രഖ്യാപനമുണ്ടാകും. പുതിയ ഡിജിപിയെ തീരുമാനിക്കുന്നതിന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കീം വിഷയവും പ്രത്യേക പരിഗണനയ്‌ക്കെടുത്തത്.

കേരള സിലബസില്‍ പ്ലസ്ടുവില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത കുട്ടികള്‍ക്ക് പോലും ഏകീകരണത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുവെന്നായിരുന്നു ആക്ഷേപം. പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചു.

അഞ്ച് ഫോര്‍മുലകളാണ് ഈ സമിതി തയ്യാറാക്കിയത്. സര്‍ക്കാര്‍ അംഗീകരിച്ച പുതിയ ഫോര്‍മുല പ്രകാരം കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടമാകുന്നുവെന്ന പരാതി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പുതിയ പ്രോസ്‌പെക്ടസ് ഇന്ന് ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Read Also: Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകിട്ട് വരെ അപേക്ഷിക്കാം, ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് വ്യാഴാഴ്ച

ഫോര്‍മുല സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വൈകിയത് കീം ഫലപ്രഖ്യാപനത്തില്‍ തടസം സൃഷ്ടിക്കുകയായിരുന്നു. അന്തിമ തീരുമാനമെടുക്കാന്‍ ഇത്രയും കാത്തുനിന്നത് എന്തിനെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. മെയ് 14നാണ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചത്. ഇതിനുശേഷം പല തവണ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സബ്മിഷനും വെരിഫിക്കേഷനും സമയപരിധി നീട്ടി നല്‍കി.

വെരിഫിക്കേഷനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. അതേസമയം, അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ജൂലൈ മൂന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയപരിധി റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നതിന് തടസമാകില്ലെന്നാണ് പുതിയ വിവരം.