B Pharm Allotment 2025: ബിഫാം അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഇനി ചെയ്യേണ്ടതെന്ത്? പ്രവേശനം നേടേണ്ടത് ഈ തീയതിക്കുള്ളില്‍

Kerala Pharmacy Course second phase allotment details: അലോട്ട്‌മെന്റ് മെമ്മോയില്‍ പരാമര്‍ശിച്ചിട്ടുള്ളതും, പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതുമായ ഫീസ് ഓണ്‍ലൈനായി അടച്ചതിന് ശേഷമാണ് അഡ്മിഷനെടുക്കേണ്ടത്

B Pharm Allotment 2025: ബിഫാം അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഇനി ചെയ്യേണ്ടതെന്ത്? പ്രവേശനം നേടേണ്ടത് ഈ തീയതിക്കുള്ളില്‍

Image for representation purpose only

Updated On: 

09 Sep 2025 | 07:27 PM

ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള (ബിഫാം) രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ ലഭ്യമാണ്. റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിശദാംശങ്ങളെല്ലാം അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും. എല്ലാ വിദ്യാര്‍ത്ഥികളും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണമെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ കിട്ടുന്ന മെമ്മോ പിന്നീട് ലഭിച്ചേക്കില്ലെന്നതാണ് കാരണം.

തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി ഈ പ്രിന്റൗട്ട് സൂക്ഷിച്ച് വയിക്കണം. അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനുവിലൂടെ ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റ ഷീറ്റ്, മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവയെല്ലാം കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

അഡ്മിഷന്‍ എപ്പോള്‍?

സെപ്തംബര്‍ 12 വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ് മെമ്മോയില്‍ പരാമര്‍ശിച്ചിട്ടുള്ളതും, പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതുമായ ഫീസ് ഓണ്‍ലൈനായി അടച്ചതിന് ശേഷമാണ് അഡ്മിഷനെടുക്കേണ്ടത്. സെപ്തംബര്‍ 12 ഉച്ചയ്ക്ക് രണ്ട് മണി വരെ ഫീസ് നല്‍കാന്‍ അവസരമുണ്ട്.

Also Read: KEAM 2025: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ്; ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ രണ്ട് ദിവസം മാത്രം ബാക്കി

ഒന്നാം ഘട്ടത്തില്‍ കിട്ടിയ അലോട്ട്‌മെന്റില്‍ നിന്നും വ്യത്യസ്തമായ അലോട്ട്‌മെന്റ് രണ്ടാം ഘട്ടത്തില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ അധിക തുക പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ പേരില്‍ ഒടുക്കേണ്ടതുണ്ടെങ്കില്‍ അത് മുകളില്‍ പറഞ്ഞ പ്രകാരം നിശ്ചിത തീയതിക്കുള്ളില്‍ അടയ്‌ക്കേണ്ടതാണ്. തുടര്‍ന്ന് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ അഡ്മിഷന്‍ നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ടമെന്റ് റദ്ദാകും.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു