Bank of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ് ഒഴിവുകൾ; രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ

Bank of Baroda Recruitment 2025: അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയിരിക്കണം. 20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു.

Bank of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ് ഒഴിവുകൾ; രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ

Bank Of Baroda Recruitment

Published: 

13 Nov 2025 14:56 PM

ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2700 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ ഒന്നു വരെ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയിരിക്കണം. 20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു.

എസ്‌സി – 412 തസ്തികകൾ, എസ്ടി – 278 തസ്തികകൾ, ഒബിസി – 811 തസ്തികകൾ, ഇഡബ്ല്യുഎസ് – 258 തസ്തികകൾ, യുആർ – 941 തസ്തികകൾ, പിഡബ്ല്യുഡി – 127 തസ്തികകൾ എന്നിങ്ങനെയാണ് ഓരോ വിഭാ​ഗങ്ങൾക്കുള്ള ഒഴിവുകൾ.

Also Read: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ഇപ്പോൾ തന്നെ

അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ

ആധാറിൻ്റെ മുൻവശത്തിൻ്റെയും പിൻവശത്തിൻ്റെയും കളർ കോപ്പി സ്കാൻ ചെയ്തത്.

പാൻ കാർഡിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

സാധുവായ വ്യക്തിഗത ഇമെയിൽ ഐഡി

സാധുവായ മൊബൈൽ നമ്പർ

പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

പത്താം ക്ലാസ് മാർക്ക്‌ഷീറ്റിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

പന്ത്രണ്ടാം ക്ലാസ് മാർക്ക്‌ഷീറ്റിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

ഡിഗ്രി മാർക്ക്‌ഷീറ്റിന്റെ / പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

സേവിംഗ്സ് ബാങ്ക് പാസ്‌ബുക്കിന്റെ / ചെക്ക് ലീഫിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

സ്ഥാനാർത്ഥിയുടെ ഒപ്പിന്റെ കളർ കോപ്പി സ്കാൻ ചെയ്തത്

അപേക്ഷിക്കേണ്ട വിധം

ഘട്ടം 1 – bankofbaroda.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2 – ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3 – ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

ഘട്ടം 4 – രജിസ്റ്റർ ചെയ്ത ശേഷം അതിൻ്റെ പ്രിൻ്റെടുത്ത് സൂക്ഷിക്കുക.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ