5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BHEL Recruitment : എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 60000 ശമ്പളത്തോടെ ജോലി; ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ മികച്ച അവസരം

BHEL Engineer and Supervisor Trainee Recruitment 2025: എഞ്ചിനീയര്‍ ട്രെയിനി വിഭാഗത്തില്‍ 150 ഒഴിവുകളും, സൂപ്പര്‍വൈസര്‍ ട്രെയിനിയില്‍ 250 വേക്കന്‍സികളുമുണ്ട്. അണ്‍റിസര്‍വ്ഡ്, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 1072 രൂപയും, എസ്‌സി, എസ്ടി, പിഡ്യുബിഡി, വിമുക്തഭടന്‍ എന്നിവര്‍ക്ക് 472 രൂപയും അടയ്ക്കണം. ഏപ്രിലിലാണ് പരീക്ഷ

BHEL Recruitment : എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 60000 ശമ്പളത്തോടെ ജോലി; ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ മികച്ച അവസരം
ഭാരത് ഹെലി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ലോഗോ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 16 Feb 2025 12:21 PM

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡി(BHEL)ല്‍ എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രിച്ചി, റാണിപേട്ട്, വിശാഖപട്ടണം, ബെംഗളൂരു, ഹരിദ്വാര്‍, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശീലനം നടത്തുന്നത്. ഭെല്ലിൽ എഞ്ചിനീയർ ട്രെയിനിമാരായി ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ, 50,000 രൂപ ബേസിക് പേയായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, 60,000 രൂപ പേ സ്‌കെയിലില്‍ എഞ്ചിനീയർമാരായി നിയമിക്കും.

സൂപ്പർവൈസർ ട്രെയിനിമാരായി ചേരുന്നവർക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ 32,000 രൂപ ബേസിക് പേയായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ട്രെയിനികളെ സൂപ്പർവൈസർമാരായി 33,500 രൂപ പേ സ്‌കെയിലില്‍ നിയമിക്കും.

അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, ആനുകൂല്യങ്ങൾ, മറ്റ് അലവൻസുകൾ, അവധി, സ്വന്തം കുടുംബാംഗങ്ങൾക്കുള്ള മെഡിക്കൽ സൗകര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, യൂണിഫോം, കമ്പനിയുടെ താമസം അല്ലെങ്കിൽ എച്ച്ആർഎ തുടങ്ങിയ ആനുകൂല്യങ്ങൾ ബാധകമാകുന്ന കമ്പനി നിയമങ്ങൾ അനുസരിച്ച് അനുവദനീയമായിരിക്കും.

ഒരു അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റലർജി എന്നീ വിഷയങ്ങളിൽ എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ മുഴുവൻ സമയ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ആണ്‌ എഞ്ചിനീയറിംഗ് ട്രെയിനിക്കുള്ള യോഗ്യത. എഞ്ചിനീയറിംഗിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ രണ്ട് വര്‍ഷത്തെ ഫുള്‍ ടൈം പിജി കഴിഞ്ഞവര്‍ക്ക് 29 വയസും, മറ്റുള്ളവര്‍ 27 വയസും ആണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

Read Also : ബിടെക്കുകാർക്ക് 55,000 രൂപ ശമ്പളത്തോടെ ജോലി നേടാം; 400 ഒഴിവുകൾ, എൻടിപിസി വിളിക്കുന്നു

അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എഞ്ചിനീയറിങ്ങിൽ ഫുൾടൈം റെഗുലർ ഡിപ്ലോയാണ് സൂപ്പര്‍വൈസര്‍ ട്രെയിനിയൂടെ യോഗ്യത. 27 വയസാണ് പ്രായപരിധി.

എഞ്ചിനീയര്‍ ട്രെയിനി വിഭാഗത്തില്‍ ആകെ 150 ഒഴിവുകളും, സൂപ്പര്‍വൈസര്‍ ട്രെയിനിയില്‍ 250 വേക്കന്‍സികളുമുണ്ട്.അണ്‍റിസര്‍വ്ഡ്, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് എക്‌സാമിനേഷന്‍, പ്രോസസിങ് എല്ലാം കൂടി 1072 രൂപയും, എസ്‌സി, എസ്ടി, പിഡ്യുബിഡി, വിമുക്തഭടന്‍ എന്നിവര്‍ക്ക് 472 രൂപയും അടയ്ക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വീസ് എഗ്രിമെന്റ് ബോണ്ട് ബാധകമായിരിക്കും. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഏപ്രിലില്‍ പരീക്ഷ നടത്താനാണ് നീക്കം. https://careers.bhel.in/ എന്ന ലിങ്കില്‍ നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശദാംശങ്ങളും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.