5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Board Exam: സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം; പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 44 ലക്ഷം വിദ്യാർത്ഥികൾ

CBSE Board Exam 2024 - 25: സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യണം. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ പരീക്ഷ നടക്കുക.

CBSE Board Exam: സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം; പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 44 ലക്ഷം വിദ്യാർത്ഥികൾ
പ്രതീകാത്മക ചിത്രം (Image Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 28 Sep 2024 15:05 PM

ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 ക്ലാസുകളിലെ (CBSE Board Exam 2024 – 25) പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി (closed circuit television system) നിർബന്ധം. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിപ്പിൽ വ്യക്തമാക്കി. പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനായാണ് നിരീക്ഷണം കർശനമാക്കുന്നതെന്നും സിബിഎസ്ഇ അറിയിച്ചു.

രാജ്യത്താകെ 2024 – 25 വർഷത്തിൽ 44 ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതുന്നത്. 8,000ത്തോളം സ്കൂളുകളാണ് പരീക്ഷ കേന്ദ്രളായി നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള ദൃശ്യം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. അതുകൊണ്ട് തന്നെ പരീക്ഷ നടക്കുന്ന ക്ലാസ് മുറികളുടെ പൂർണമായ ദൃശ്യം ലഭിക്കുന്ന വിധത്തിലാവണം ക്യാമറകൾ സ്ഥാപികേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ: പഠനം ക്ലാസിൽ മതി, ഇനി പഠനനോട്ടുകൾ വാട്സ്ആപ്പ് വഴി കിട്ടില്ല…

സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യണം. ദൃശ്യങ്ങൾ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് കാണാനാവുക. ഫല പ്രഖ്യാപനത്തിന് ശേഷം രണ്ട് മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും സിബിഎസ്‍ഇ അറിയിപ്പിൽ പറയുന്നു.

പരീക്ഷാ നടത്തിപ്പ് നീതിയുക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നതിനായി ഓരോ 10 പരീക്ഷാ മുറികൾക്കും അല്ലെങ്കിൽ 240 വിദ്യാർത്ഥികൾക്കായി ഒരു വ്യക്തിയെ നിയോഗിക്കുമെന്നും സിബിഎസ്‍ഇ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020ൻറെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ് സുഗമമായ പരീക്ഷാ നടത്തിപ്പിനായി ഇത്തവണ ഈ മാറ്റം കൊണ്ടുവരുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ നടക്കുക. ഔദ്യോഗികമായി പരീക്ഷാ തീയ്യതി സിബിഎസ്‍ഇ പ്രഖ്യാപിച്ചിട്ടില്ല.