CBSE Board Exam 2027: സിബിഎസ്ഇ 2027 10, 12 ബോർഡ് പരീക്ഷകൾ; പരീക്ഷാ ഷെഡ്യൂളും സമയക്രമവും
CBSE Board Exam 2027 Latest Updates: 2027-ലെ ബോർഡ് പരീക്ഷകൾ എഴുതാനിരിക്കുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാ സമയക്രമം അടക്കമാണ് പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ തീയതികളും വിഷയങ്ങൾ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് സിബിഎസ്ഇ പരീക്ഷാ തീയതികളുടെ വിവരങ്ങൾ പുറത്തിറക്കിയത്.

Cbse Board
2026-27 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഷെഡ്യൂൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) ഉടൻ പ്രഖ്യാപിക്കും. 2027-ലെ ബോർഡ് പരീക്ഷകൾ എഴുതാനിരിക്കുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാ സമയക്രമം അടക്കമാണ് പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ തീയതികളും വിഷയങ്ങൾ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് സിബിഎസ്ഇ പരീക്ഷാ തീയതികളുടെ വിവരങ്ങൾ പുറത്തിറക്കിയത്.
മുൻകൂട്ടി ലഭിക്കുന്ന ഈ വിവരങ്ങൾ പരീക്ഷാർത്ഥികൾക്ക് കൃത്യമായ പഠന സമയക്രമം പ്ലാൻ ചെയ്യാനും മികച്ച രീതിയിൽ തയാറെടുക്കാനും ഏറെ സഹായകരമാകും. പരീക്ഷാ സമയക്രമം, 10, 12 ക്ലാസ് പ്രധാന പരീക്ഷാ ഷെഡ്യൂൾ, കായികതാരങ്ങളായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവുകൾ, 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ സമയക്രമം, 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ തീയതികൾ എന്നിയാണ് പ്രഖ്യാപിക്കുക.
ALSO READ: സിബിഎസ്ഇ ‘ഡേറ്റ് ഷീറ്റ്’ എന്ന് പുറത്തുവിടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
2027-ലെ ബോർഡ് പരീക്ഷ എഴുതാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരവും ബോർഡ് പുറത്തിറക്കുന്നതാണ്. കഴിഞ്ഞ വർഷം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ താൽക്കാലിക സമയക്രമം പ്രഖ്യാപിച്ചപ്പോൾ, 2026-ൽ 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.
ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും
സിബിഎസ്ഇ വരാനിരിക്കുന്ന അക്കാദമിക് പരീക്ഷകൾക്കായുള്ള പ്രധാന നടപടികൾ ഉടൻ ആരംഭിക്കും. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികളും പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കലും വൈകാതെ ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയിൽ യാതൊരുവിധ തെറ്റുകളും ഉണ്ടാകാൻ പാടില്ലെന്നും ബോർഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഓരോ വിദ്യാർത്ഥിയും തിരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ സിബിഎസ്ഇ നൽകിയിട്ടുള്ള കോഡുകൾ അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തണം. എൽഒസി സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ഡാറ്റ തിരുത്താൻ അവസരം ലഭിക്കാത്തതിനാൽ അതീവ ശ്രദ്ധയോടെ വേണം നടപടിക്രമങ്ങൾ നടത്താനെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ബോർഡ് മുൻകൂട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ തീയതികളും എൽഒസി സമർപ്പിക്കേണ്ട അവസാന തീയതിയും ഉടൻ തന്നെ ബോർഡിന്റെ ഒഫീഷ്യൽ പോർട്ടൽ വഴി പ്രസിദ്ധീകരിക്കുന്നതാണ്.
English Summary:
CBSE is expected to announce the board exam schedule for the academic year 2026-27 soon on its official website, cbse.gov.in. The CBSE will soon announce the exam timeline for Class 10 and 12 students set to appear for the 2027 board exams.