CSIR UGC NET Dec 2025: നെറ്റ് പരീക്ഷയുടെ ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിട്ട് എന്‍ടിഎ; ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?
CSIR UGC NET Dec 2025 City Intimation Slip: സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എന്‍ടിഎ പുറത്തുവിട്ടു. ഡിസംബര്‍ 18ന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ

CSIR UGC NET
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (സിഎസ്‌ഐആര്‍ യുജിസി നെറ്റ്) സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം തുടങ്ങിയവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയാണിത്. ഡിസംബര്‍ 18ന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതല്‍ 12 വരെയും, രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് ആറു വരെയും നടക്കും.
ലൈഫ് സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്, ഓഷ്യന്‍ & പ്ലാനേറ്ററി സയന്‍സസ് വിഷയങ്ങളാണ് ആദ്യ ഷിഫ്റ്റില്‍. കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിവ രണ്ടാം ഷിഫ്റ്റിലാണ്. എന്‍ടിഎയുടെ https://csirnet.nta.nic.in/ എന്ന വെബ്‌സൈറ്റില്‍ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലഭ്യമാണ്.
അപേക്ഷകര്‍ക്ക് എന്‍ടിഎയുടെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരിശോധിക്കുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഒരിക്കലും അഡ്മിറ്റ് കാര്‍ഡിന് പകരമല്ല. പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന നഗരത്തെക്കുറിച്ചുള്ള ഒരു മുൻകൂർ അറിയിപ്പ് മാത്രമാണിത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രത്യേകം നൽകുകും. അത് പിന്നീട് ലഭ്യമാകും.
സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ്‌ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ csirnet@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം. പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.nta.ac.in, https://csirnet.nta.nic.in/ എന്നിവ പതിവായി സന്ദർശിക്കണം. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക