AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUET Result 2025: നീറ്റ് , കീം എന്നിവ പോലല്ല സിയുഇടി, അഡ്മിഷന് പ്രത്യേകം അപേക്ഷകൾ…നടപടികൾ ഇങ്ങനെ

നീറ്റിലും കീമിലും പരീക്ഷകൾക്ക് ശേഷം സാധാരണ ഒരു സംസ്ഥാനതലത്തിലോ അഖിലേന്ത്യ തലത്തിലുള്ള കൗൺസിലിംഗ് അതോറിറ്റി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും അതിലൂടെ സീറ്റ് അലോട്ട്മെന്റ് നടക്കുകയും ചെയ്യും.

CUET Result 2025: നീറ്റ് , കീം എന്നിവ പോലല്ല സിയുഇടി, അഡ്മിഷന് പ്രത്യേകം അപേക്ഷകൾ…നടപടികൾ ഇങ്ങനെ
AdmissionImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 10 Jul 2025 11:12 AM

ന്യൂഡൽഹി: കോമൺ എൻട്രൻസ് ടെസ്റ്റിന്റെ ഈ വർഷത്തെ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂലൈ 4 നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഫലം പുറത്തുവിട്ടത്. ഇനി പ്രവേശന നടപടികളുടെ കാലമാണ്. നീറ്റ് കീം പരീക്ഷകളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള നടപടികളാണ് സി യു ഇ ടി യ്ക്ക് ഉള്ളത്. അതായത് ഇതിന്റെ മാർക്ക് മാത്രം ഉപയോഗിച്ച് നേരിട്ട് പ്രവേശനം ലഭിക്കില്ല എന്നതാണ് പ്രധാന വ്യത്യാസം. ഓരോ സർവകലാശാലയിലേക്കും പ്രത്യേകം പ്രത്യേകമായി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കണമെന്ന് രണ്ടാമത്തേത്.

 

അപേക്ഷ നടപടികൾ ഇങ്ങനെ

 

രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലും മറ്റ് അംഗീകൃത സ്ഥാപനങ്ങളിലും പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. നീറ്റ് കീം തുടങ്ങിയ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി സി യു ടി ഒരു ഏകീകൃത കൗൺസിലിംഗ് സംവിധാനം പിന്തുടർന്നില്ല. വിദ്യാർത്ഥികൾക്ക് താല്പര്യം ഉള്ള ഓരോ സർവകലാശാലയുടെയും വെബ്സൈറ്റിൽ പോയി പ്രത്യേകം അപേക്ഷിക്കണം.

 

വ്യത്യാസങ്ങൾ

 

നീറ്റിലും കീമിലും പരീക്ഷകൾക്ക് ശേഷം സാധാരണ ഒരു സംസ്ഥാനതലത്തിലോ അഖിലേന്ത്യ തലത്തിലുള്ള കൗൺസിലിംഗ് അതോറിറ്റി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും അതിലൂടെ സീറ്റ് അലോട്ട്മെന്റ് നടക്കുകയും ചെയ്യും. എന്നാൽ ഇവിടെ ഒരു എൻട്രൻസ് പരീക്ഷ മാത്രമാണ് നടക്കുന്നത്. ഇതിന്റെ സ്കോർ യോഗ്യത മാനദണ്ഡമായി കണക്കാക്കുന്നു. ഈ സ്കോർ ഉപയോഗിച്ച് പ്രവേശനം നൽകുന്ന 250ലധികം സർവ്വകലാശാലകൾ ഉണ്ട്. ഓരോ സർവകലാശാലയുടെയും ഹോട്ടലുകളിൽ അപേക്ഷകൾ സമർപ്പിക്കുക വഴിയാണ് അഡ്മിഷൻ ലഭിക്കുക.

Also read – കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകി സംസ്ഥാന സർക്കാർ

അഡ്മിഷൻ പ്രോസസ്

 

  • എൻ ടി എ യുടെ ഔദ്യോഗിക ഫലം ഡൗൺലോഡ് ഫലം ചെയ്യുക. ഇതിനായി അപേക്ഷ നമ്പരും ജനനത്തീയതിയും ഉപയോഗിക്കാം. സ്കോർ കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കുക.
  • ഏത് സർവകലാശാലയിലാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അവയുടെ പ്രവേശന മാനദണ്ഡങ്ങളും കട്ടോഫുകളും പരിശോധിക്കുക.
  • നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓരോ സർവകലാശാലയുടെയും ഔദ്യോഗിക വെബ്സൈറ്റിൽ കയറി അഡ്മിഷൻ കൗൺസിൽ പോർട്ടിൽ പ്രത്യേകം രജിസ്റ്റർ ചെയ്യുക.
  • ഓരോ സർവകലാശാലയുടെയും ഫോം പൂരിപ്പിക്കുക സ്കോർ വിശദാംശങ്ങളും കൃത്യമായി നൽകുക.
  • ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക
  • രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക
  • സർവ്വകലാശാലകൾ സ്കോറിൻറെയും അപേക്ഷകരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റുകൾ പുറത്തുവിടും. പിന്നീട് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും ഇത് ഒന്നോ അതിൽ അധികമോ റൗണ്ടുകൾ ആയിട്ടാണ് നടക്കുക
  • സീറ്റ് ലഭിച്ചാൽ നിശ്ചിത സമയപരിതിക്കുള്ളിൽ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കുക.