KEAM Result 2025 Cancelled: കീം ഫലം റദ്ദാക്കൽ: പ്രവേശന നടപടികൾ താളം തെറ്റാതിരിക്കാൻ സംസ്ഥാനം ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
KEAM Result 2025 Cancelled Issue: അപ്പീൽ തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സർക്കാരിന് മാറേണ്ടി വരും. പഴയ രീതിയിലേക്ക് റാങ്ക് പട്ടിക ഉൾപ്പടെ മാറ്റേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും കാര്യമായ മാറ്റം വരും. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റുമെന്ന് മാത്രമല്ല പലർക്കും പ്രവേശനം പോലും കിട്ടാത്ത സാഹചര്യം വരെ ഉണ്ടാകും.
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും ആണ് സംസ്ഥാന സർക്കാരിന്റെ അപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രോസ്പെക്ടസ് പുറത്തിറക്കിയതിനും എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചതിനും ശേഷം മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. 2011 മുതലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനപ്രസിദ്ധീകരിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
Also read – കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകി സംസ്ഥാന സർക്കാർ
ഇനി അപ്പീൽ തള്ളിയാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ഇപ്പോഴുള്ള പട്ടികയ്ക്ക് പുറത്താക്കും എന്നതും ഒപ്പം പ്രവേശനം നടപടികളെ ഇത് പൂർണമായും അവതാളത്തിലാക്കും എന്നതും സംസ്ഥാന സർക്കാരിനേ ആശങ്കപെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി മുൻനിർത്തി അതിവേഗം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇന്നത്തെ കോടതിവിധി കേരളത്തിലെ എൻജിനീയറിങ് ഫാർമസി പ്രവേശനം നടപടിക്ക് വളരെ നിർണായകമാകും.
അപ്പീൽ തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സർക്കാരിന് മാറേണ്ടി വരും. പഴയ രീതിയിലേക്ക് റാങ്ക് പട്ടിക ഉൾപ്പടെ മാറ്റേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും കാര്യമായ മാറ്റം വരും. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റുമെന്ന് മാത്രമല്ല പലർക്കും പ്രവേശനം പോലും കിട്ടാത്ത സാഹചര്യം വരെ ഉണ്ടാകും.