DSSSB Recruitment 2025: ഹൈക്കോടതിയിൽ തൊഴിലവസരം; 334 ഒഴിവുകൾ, 69,100 വരെ ശമ്പളം; ഉടൻ അപേക്ഷിക്കൂ
Delhi High Court Attendant Recruitment 2025: കോർട്ട് അറ്റൻഡൻ്റ്, റൂം അറ്റൻഡൻ്റ്, സെക്യൂരിറ്റി അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം
പത്താം ക്ലാസുകാർക്ക് ഡൽഹി ഹൈക്കോടതിയിൽ തൊഴിലവസരം. അറ്റൻഡൻ്റ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 334 ഒഴിവുകളാണ് ഉള്ളത്. ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡാണ് നിയമനം നടത്തുക. കോർട്ട് അറ്റൻഡൻ്റ്, റൂം അറ്റൻഡൻ്റ്, സെക്യൂരിറ്റി അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 24.
കോർട്ട് അറ്റൻഡന്റ് തസ്തികയിൽ 318 ഒഴിവുകളും, റൂം അറ്റൻഡന്റ് തസ്തികയിൽ 13 ഒഴിവുകളും, സെക്യൂരിറ്റി അറ്റൻഡന്റ് തസ്തികയിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം, അല്ലെങ്കിൽ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. 18നും 27നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല. എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം, രേഖാപരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് നിയമിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും.
ALSO READ: ഡിഗ്രിയുണ്ടോ..! 80,000ത്തിന് മുകളിൽ ശമ്പളം വാങ്ങാം; ഇന്റലിജൻസ് ബ്യൂറോയില് 394 ഒഴിവുകൾ
എങ്ങനെ അപേക്ഷിക്കാം?
- ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ dsssb.delhi.gov.in. സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘കരിയർ’ എന്നതിൽ നിന്ന് ‘ഹൈക്കോടതി റിക്രൂട്ട്‌മെൻ്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിശദമായ നോട്ടിഫിക്കേഷൻ വായിച്ച ശേഷം ‘അപ്ലൈ നൗ’ എന്നത് തിരഞ്ഞെടുക്കുക.
- അടിസ്ഥാന വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്തു കൊടുക്കാം.
- ഫീസ് കൂടി അടച്ച ശേഷം, അപേക്ഷ ഫോം സമർപ്പിക്കാം.
- തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.