Emirates Airlines Recruitment 2025: എമിറേറ്റ്സ് എയർലൈനിൽ തൊഴിലവസരങ്ങൾ; ശമ്പളം ഒരു ലക്ഷത്തിന് മുകളിൽ, ആർക്കൊക്കെ അപേക്ഷിക്കാം?

Emirates Airlines Cabin Crew Recruitment 2025: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈമായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സ് എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Emirates Airlines Recruitment 2025: എമിറേറ്റ്സ് എയർലൈനിൽ തൊഴിലവസരങ്ങൾ; ശമ്പളം ഒരു ലക്ഷത്തിന് മുകളിൽ, ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 07:54 AM

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈനിൽ തൊഴിലവസരങ്ങൾ. ക്യാബിൻ ക്രൂവിനാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സ് എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയവർക്കാണ് അവസരം. ഒപ്പം, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞ്ത് 21 വയസ്സെങ്കിലും പ്രായമുണ്ടാകണം. കുറഞ്ഞത് 160 സെൻറീമീറ്റർ ഉയരവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനുംഅറിയണം. ഒന്നിൽ കൂടുതൽ ഭാഷ അറിയാവുന്നവർക്ക് മുൻഗണ നൽകും.

ശരീരത്തിൽ എവിടെയെങ്കിലും ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ, അത് യൂണിഫോം ധരിക്കുമ്പോൾ ദൃശ്യമാകില്ലെന്ന് ഉറപ്പുവരുത്തണം.  ഉദ്യോഗാർത്ഥികൾ യുഎഇയുടെ തൊഴിൽ വിസ മാനദണ്ഡങ്ങൾ പാലിക്കണം. വേറിട്ടുനിൽക്കുന്ന ഊർജ്ജസ്വലമായ വ്യക്തിത്വമുള്ളവരെയാണ് എമിറേറ്റ്സ് എയർലൈൻസ് തേടുന്നത്.

പുതുതായി നിയമിക്കപ്പെടുന്നവർക്ക് ഏഴര ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലനമുണ്ടാകും. 4,835 യുഎഇ ദിർഹം, അതായത് 1,10,000 രൂപയോളമാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ, യാത്ര ചെയ്യുന്ന ദിവസങ്ങളിൽ മണിക്കൂറിന് 66.30 ദിർഹം (1,552.75 രൂപ) വീതവും ലഭിക്കും. താമസ സൗകര്യം, ഭക്ഷണ അലവൻസുകൾ എന്നിവയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സ് എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് emiratesgroupcareers.com/cabin-crew/ സന്ദർശിക്കുക.

ALSO READ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുരസ്കാര നിറവിൽ കോഴിക്കോടും; പരീക്ഷാർത്ഥികളെ, ഇക്കാര്യങ്ങൾ മറക്കല്ലേ….

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്സ് എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ദുബായിലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര നഗരങ്ങളിലും എല്ലാ ആഴ്ചയിലും റിക്രൂട്ട്മെൻറ് പരിപാടികൾ സംഘടിപ്പിക്കുന്നു. ഷോർട്‍ലിസ്റ്റ് ചെയ്യപ്പെടുന്നവരെ നേരിട്ട് വിവരം അറിയിക്കുന്നതാണ്. എമിറേറ്റ്സ് എയർലൈനിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച്, കരിയർ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ