FSSAI Recruitment 2025: ഡയറക്ടര്‍ മുതല്‍ അസിസ്റ്റന്റ് വരെ; എഫ്എസ്എസ്എഐയില്‍ വിവിധ തസ്തികകളില്‍ അവസരം

FSSAI Recruitment for different posts: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഫീഡർ കേഡർ വിഭാഗത്തിൽ നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന വകുപ്പുതല ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണന ഉണ്ടായിരിക്കുന്നതല്ല

FSSAI Recruitment 2025: ഡയറക്ടര്‍ മുതല്‍ അസിസ്റ്റന്റ് വരെ; എഫ്എസ്എസ്എഐയില്‍ വിവിധ തസ്തികകളില്‍ അവസരം

എഫ്എസ്എസ്എഐ

Published: 

14 Apr 2025 | 05:27 PM

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ (ഏപ്രില്‍ 15) മുതല്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലോ, കേന്ദ്രഭരണ പ്രദേശങ്ങളിലോ, ഗവൺമെന്റ് സർവ്വകലാശാലകളിലോ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, അർദ്ധസർക്കാർ, സ്റ്റാറ്റിയൂട്ടറി അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരം തസ്തിക വഹിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ട്രാൻസ്ഫർ വഴി വിവിധ തസ്തികകൾ നികത്താനാണ് തീരുമാനം.

ഒഴിവുകളുടെ വിശദാംശങ്ങൾ

  1. ഡയറക്ടർ: 2 തസ്തികകൾ
  2. ജോയിന്റ് ഡയറക്ടർ: 3 തസ്തികകൾ
  3. സീനിയർ മാനേജർ: 2 തസ്തികകൾ
  4. മാനേജർ: 4 തസ്തികകൾ
  5. അസിസ്റ്റന്റ് ഡയറക്ടർ: 1 തസ്തിക
  6. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 10 തസ്തികകൾ
  7. സീനിയർ പ്രൈവറ്റ് സെക്രട്ടറി: 4 തസ്തികകൾ
  8. അസിസ്റ്റന്റ് മാനേജർ: 1 തസ്തിക
  9. അസിസ്റ്റന്റ്: 6 തസ്തികകൾ

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക്‌ എഫ്എസ്എസ്എഐ വെബ്‌സൈറ്റിലെ (http://www.fssai.gov.in/)’jobs@fssai(careers)’ എന്ന ടാബിന് കീഴിൽ ലഭ്യമായ ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാം. ഫീഡർ കേഡർ വിഭാഗത്തിൽ നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന വകുപ്പുതല ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണന ഉണ്ടായിരിക്കുന്നതല്ല.

Read Also : NPCIL Executive Trainee Recruitment 2025: പരിശീലന കാലയളവില്‍ കിട്ടുന്നത് 74,000 രൂപ; എന്‍പിസിഐഎല്ലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം

എംപ്ലോയര്‍ സാക്ഷ്യപ്പെടുത്തിയ ഓൺലൈൻ അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി, നിർദ്ദിഷ്ട ഫോർമാറ്റിലുള്ള ‘എംപ്ലോയറുടെ/കേഡർ കൺട്രോളിംഗ് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്’, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ അനുബന്ധ രേഖകൾ സഹിതം തുടർ നടപടികൾക്കായി മെയ് 15ന് മുമ്പ്‌ അസിസ്റ്റന്റ് ഡയറക്ടർ, റിക്രൂട്ട്മെന്റ് സെൽ, എഫ്എസ്എസ്എഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ്‌, 312, തേര്‍ഡ് ഫ്‌ളോര്‍, എഫ്ഡിഎ ഭവൻ, കോട്ല റോഡ് ന്യൂഡൽഹി’ എന്ന വിലാസത്തിൽ ലഭിക്കണം.

ഡെപ്യൂട്ടേഷന്‍ കാലാവധി, യോഗ്യതാ, ശമ്പളം തുടങ്ങിയ വിശദാംശങ്ങളുടെ വെബ്‌സൈറ്റിലെ എഫ്എസ്എസ്എഐ വെബ്‌സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ