AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bharat Petroleum Recruitment 2025: ഭാരത് പെട്രോളിയത്തിൽ നിരവധി ഒഴിവുകൾ; 1,40,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

Bharat Petroleum Hiring for Entry Level Posts: യോഗ്യതയുള്ളതും താത്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 27.

Bharat Petroleum Recruitment 2025: ഭാരത് പെട്രോളിയത്തിൽ നിരവധി ഒഴിവുകൾ; 1,40,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 03 Jun 2025 14:33 PM

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എൻട്രി ലെവൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ളതും താത്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 27.

റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഉൾപ്പെടുന്ന തസ്തികകൾ:

  • ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്)
  • അസോസിയേറ്റ് എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്)
  • ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)
  • അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
  • സെക്രട്ടറി (ബിപിസിഎൽ)

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പ്രൊബേഷൻ ഉണ്ടാകും. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ സ്ഥിരപ്പെടുത്തുന്നത്. അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് ബിപിസിഎല്ലിന്റെ വെബ്‌സൈറ്റിലെ ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായി വായിച്ചു മനസിലാക്കുക. ജനറൽ, ഒബിസി-എൻസിഎൽ, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 1,180 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/ എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ അയച്ചവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ എഴുത്ത്/കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാകണം. തുടർന്ന്, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, വ്യക്തിഗത അഭിമുഖം എന്നീ ഘട്ടങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന തസ്തിക അനുസരിച്ച് പ്രതിമാസം 30,000 രൂപ മുതൽ 1,20,000 രൂപ വരെ ഉദ്യോഗാർത്ഥികൾക്ക് ശമ്പളം ലഭിക്കും.

ALSO READ: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായി പ്ലസ് ടു മാർക്ക് നൽകാനാകാത്തവർക്ക്‌ സുവർണാവസരം; സമയപരിധി നീട്ടി

അപേക്ഷിക്കേണ്ട വിധം:

  • ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ bharatpetroleum.in സന്ദർശിക്കുക.
  • ഹോംപേജിലെ ‘പുതിയ രജിസ്ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇമെയിൽ ഐഡി എന്നിവ നൽകുക.
  • രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഇമെയിൽ വഴിയും SMS വഴിയും ലഭ്യമാകും.
  • ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കുക.