India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി

India Post GDS Registration 2026: അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കേരളത്തിലാണെങ്കിൽ മലയാളം പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. അപേക്ഷാ നടപടികൾക്ക് ശേഷം ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. 

India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി

പ്രതീകാത്മക ചിത്രം

Published: 

12 Sep 2026 | 02:57 PM

ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM)/ ഡാക് സേവക് തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in/gdsonlineengagement സന്ദർശിച്ച് സെപ്റ്റംബർ 21നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി വൺ-ടൈം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനായുള്ള ലിങ്ക് 2026 സെപ്റ്റംബർ 19 ന് പ്രവർത്തനരഹിതമാകും.

ALSO READ: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ

അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കേരളത്തിലാണെങ്കിൽ മലയാളം പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. അപേക്ഷാ നടപടികൾക്ക് ശേഷം ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. വനിതാ ഉദ്യോഗാർത്ഥികൾ, SC/ST വിഭാഗത്തിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ (PwBD), ട്രാൻസ്‌വുമൺ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

അപേക്ഷാ ഫോമുകളിൽ തെറ്റുകളോ പിശകുകളോ വന്നാൽ പിന്നീട് അവ തിരുത്തുന്നതിനുള്ള കറക്ഷൻ വിൻഡോ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള യോ​ഗ്യത. 249
EWS വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കില്ല. എന്നാൽ, SC, ST, OBC വിഭാഗങ്ങൾക്കുള്ള സംവരണ പരിധിയിൽ വരാത്ത EWS വിഭാഗക്കാർക്ക് GDS തസ്തികകളിലെ നിയമനത്തിൽ 10 ശതമാനം സംവരണത്തിന് അർഹതയുണ്ടായിരിക്കും.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000 മുതൽ 24,470 രൂപ വരെയും ശമ്പളം ലഭിക്കുന്നതാണഅ. ഓഗസ്റ്റ് 31 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക.

അപേക്ഷിക്കേണ്ട വിധം

  • ആദ്യം തന്നെ indiapost.gov.in/ gdsonlineengagement എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
  • ‘One-Time Registration’ (OTR) പൂർത്തിയാക്കി രജിസ്ട്രേഷൻ നമ്പർ സെപ്റ്റംബർ 19-ന് മുൻപ് കൈപ്പറ്റുക.
  • രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സർക്കിളും തസ്തികയും തിരഞ്ഞെടുക്കുക.
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ആവശ്യമെങഅകിൽ അപേക്ഷ ഫീസ് നൽകിയ ശേഷം സബ്‌മിറ്റ് ചെയ്യുക.
  • അപേക്ഷാ ഫോമിൻ്റെ സ്ക്രീൻഷോട്ടോ മറ്റോ എടുത്തുവയ്ക്കുന്നത് നല്ലതാണ്.

English SUmmary:

The registration process for India Post Gramin Dak Sevak (GDS) recruitment is ongoing. Candidates interested in applying must fill out the application form by September 21, 2026, by visiting the official website, indiapost.gov.in/gdsonlineengagement.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ