ISRO Apprentice Recruitment: ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം, എഴുത്തുപരീക്ഷയില്ല, നിരവധി ഒഴിവുകള്‍

ISRO Propulsion Complex Apprentice Recruitment: ഐഎസ്ആര്‍ഒയുടെ പ്രൊപല്‍ഷന്‍ കോംപ്ലക്‌സില്‍ (ഐപിആര്‍സി) വിവിധ തസ്തികകളില്‍ അപ്രന്റീസാകാന്‍ അവസരം. മഹേന്ദ്രഗിരിയിലുള്ള ഐപിആര്‍സിയിലാണ് ഒഴിവുകള്‍

ISRO Apprentice Recruitment: ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം, എഴുത്തുപരീക്ഷയില്ല, നിരവധി ഒഴിവുകള്‍

ISRO

Published: 

22 Dec 2025 17:37 PM

ഐഎസ്ആര്‍ഒയുടെ പ്രൊപല്‍ഷന്‍ കോംപ്ലക്‌സില്‍ (ഐപിആര്‍സി) വിവിധ തസ്തികകളില്‍ അപ്രന്റീസാകാന്‍ അവസരം. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐപിആര്‍സിയിലാണ് ഒഴിവുകള്‍. 2026 ജനുവരിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഓരോ തസ്തികയുടെയും വിശദാംശങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു. ഒഴിവുകള്‍ ബ്രാക്കറ്റിലും നല്‍കിയിരിക്കുന്നു.

മെക്കാനിക്കല്‍ (12), ഇലക്ട്രോണിക്‌സ് (10), ഇലക്ട്രിക്കല്‍ (5), സിവില്‍ (4), ഇന്‍സ്ട്രുമെന്റേഷന്‍ (3), കെമിക്കല്‍ (2), കമ്പ്യൂട്ടര്‍ സയന്‍സ് (5) എന്നിവയാണ് എഞ്ചിനീയറിങ് വിഭാഗത്തിലുള്ളത്. കുറഞ്ഞത് 65% മാർക്കോടെ ബിഇ/ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സിജിപിഎ 6.84/10. 9,000 ആണ് സ്റ്റൈപന്‍ഡ്.

നോണ്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ബിഎ (4), ബിഎസ്‌സി (7), ബി കോം കാറ്റഗറികളിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ 6.32 സിജിപിഎ ആണ് യോഗ്യത. സ്റ്റൈപന്‍ഡ് 9,000.

മെക്കാനിക്കല്‍ (15), ഇലക്ട്രോണിക്‌സ് (10), ഇലക്ട്രിക്കല്‍ (10), സിവില്‍ (5), കെമിക്കല്‍ (4) എന്നീ ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികകളിലേക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസോടെ എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഡിപ്ലോമയാണ് അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത. സ്റ്റൈപന്‍ഡ് 8,000.

Also Read: Year Ender 2025: 50,000 മുതൽ 3000 രൂപയുടെ വരെ ആനുകൂല്യങ്ങൾ; 2025ലെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ

പരിശീലന കാലയളവ് ഒരു വർഷമായിരിക്കും. 2021, 2022, 2023, 2024, 2025 വർഷങ്ങളിൽ ഡിപ്ലോമ/ബിരുദം നേടിയവര്‍ക്ക്‌ മാത്രമേ ടെക്നീഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റീസ്ഷിപ്പ് പരിശീലന തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്ക് 28 വയസും, ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികയിലേക്ക് 35 വയസുമാണ് പ്രായപരിധി.

ഗ്ര്വാജ്വേറ്റ് എഞ്ചിനീയറിങ് തസ്തികയിലേക്ക് 2026 ജനുവരി 10ന് രാവിലെ 9.30 മുതല്‍ 12.00 വരെ അഭിമുഖം നടത്തും. ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികയിലേക്ക് അന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് ഇന്റര്‍വ്യൂ. ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്ക് ജനുവരി 11ന് രാവിലെ 9.30 മുതല്‍ 12 വരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എഴുത്തുപരീക്ഷയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നില്ല.

അപേക്ഷകർക്ക് ഐപിആർസി വെബ്‌സൈറ്റിലെ (iprc.gov.in) കരിയർ പേജ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കണം.

കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു