K-TET September 2026: കെ-ടെറ്റ് സെപ്തംബര്‍ വിജ്ഞാപനം പുറത്ത്; രജിസ്‌ട്രേഷന്‍ 23 മുതല്‍

K-TET September 2026 Notification Released: കെ-ടെറ്റ് സെപ്തംബര്‍ 2026 വിജ്ഞാപനം പുറത്ത്. സെപ്തംബര്‍ 23-ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാനും, ഫീസടയ്ക്കാനും അവസരമുണ്ട്. ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതിയും ഒക്ടോബര്‍ മൂന്നാണ്. നവംബര്‍ നാലിന് ഹാള്‍ടിക്കറ്റ് ലഭിക്കും.

K-TET September 2026: കെ-ടെറ്റ് സെപ്തംബര്‍ വിജ്ഞാപനം പുറത്ത്; രജിസ്‌ട്രേഷന്‍ 23 മുതല്‍

പ്രതീകാത്മക ചിത്രം

Updated On: 

21 Sep 2026 | 06:35 PM

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സെപ്തംബര്‍ 2026 വിജ്ഞാപനം പുറത്ത്. സെപ്തംബര്‍ 23-ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാനും, ഫീസടയ്ക്കാനും അവസരമുണ്ട്. ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതിയും ഒക്ടോബര്‍ മൂന്നാണ്. നവംബര്‍ നാലിന് ഹാള്‍ടിക്കറ്റ് ലഭിക്കും. പരീക്ഷാഭവന്‍ അനുവദിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ പേര് ഹാള്‍ടിക്കറ്റിലൂടെ അനുവദിക്കും. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാര്‍ത്ഥിയുടെ എല്ലാ വിവരങ്ങളും കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തണം.

കെ-ടെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധിയില്ല. കാറ്റഗറി 1, 2, 4 (ഭാഷ ഒഴികെ) ചോദ്യപേപ്പറുകള്‍ മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാല് ഭാഷകളില്‍ ഉണ്ടായിരിക്കും. കാറ്റഗറി മൂന്നിന്റെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാകും നല്‍കുക (ഭാഷാവിഷയങ്ങള്‍ ഒഴികെ).

അപേക്ഷാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല തിരഞ്ഞെടുക്കുന്നതിനുള്ള അവസരം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭ്യമാകും. പരീക്ഷാ കേന്ദ്രം അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാക്കും.

പരീക്ഷാ ഫീസ് എത്ര?

ജനറല്‍ വിഭാഗത്തിന് 500 രൂപയും, എസ്‌സി, എസ്ടി, ഭിന്നശേഷി, കാഴ്ചപരിമിത വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ഒരു തവണ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ നല്‍കില്ല.

Also Read: CBSE Board Exam 2027: സിബിഎസ്ഇ 2027 10, 12 ബോർഡ് പരീക്ഷകൾ; പരീക്ഷാ ഷെഡ്യൂളും സമയക്രമവും

അപേക്ഷിക്കേണ്ടത് എങ്ങനെ?

https://ktet.kerala.gov.in/ എന്ന പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും വിജ്ഞാപനം, നിര്‍ദ്ദേശങ്ങള്‍, ഫീസടയ്ക്കുന്ന രീതി, അപേക്ഷാരീതി എന്നിവ അടങ്ങിയ നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. യോഗ്യതയടക്കമുള്ള എല്ലാ കാര്യങ്ങളും ഇതില്‍ വിശദമാക്കിയിട്ടുണ്ട്. ഹോം പേജില്‍ നിന്നും ‘ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്ക് സെലക്ട് ചെയ്താല്‍ അപേക്ഷാഭാഗം കാണാം.

എല്ലാ വിവരങ്ങളും നല്‍കി ഫോട്ടോ അപ്ലോഡ് ചെയ്ത് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷയുടെ വിവരങ്ങള്‍ ലഭ്യമാകും. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ എഡിറ്റ് ആപ്ലിക്കേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് തിരുത്തല്‍ വരുത്തണം. തെറ്റുകളില്ലെങ്കില്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.

കണ്‍ഫര്‍മേഷന്‍ നടത്തിക്കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും പിന്നീട് സാധ്യമാകില്ല. കണ്‍ഫര്‍മേഷന്‍ നടത്തിക്കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐഡി എന്നിവ ലഭ്യമാകും. ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം. തുടര്‍ന്ന് പരീക്ഷാഫീസ് ഒടുക്കാം. ‘ഫൈനല്‍ സബ്മിഷന്‍’ ചെയ്ത് ഫീസ് അടച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷാര്‍ത്ഥി സൂക്ഷിക്കണം.

English Summary

The Kerala Teacher Eligibility Test (K-TET) September 2026 notification has been released. Online registration runs from September 23 to October 3. Exam fees are INR 500 for General category and INR 250 for SC/ST, PwD, and visually impaired candidates. Applicants must register online through the Pareeksha Bhavan website and pay fees before final submission.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു