AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB LD Clerk Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

KDRB Guruvayur Devaswom LD Clerk exam 2025 Hall Ticket Released: അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകും. ഇതില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവയുണ്ടാകും. പരീക്ഷാ സമയത്തിന് മുമ്പ് എക്‌സാം കേന്ദ്രത്തിലെത്തണം. വൈകി വരുന്നവരെ പരീക്ഷയിൽ പ്രവേശിപ്പിക്കില്ല

KDRB LD Clerk Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌
jayadevan-am
Jayadevan AM | Published: 29 Jun 2025 19:54 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) പുറത്തുവിട്ടു. kdrb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 13നാണ് പരീക്ഷ. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ പരീക്ഷ നടക്കും. ആദ്യ 30 മിനിറ്റ് വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്. കെഡിആർബിയുടെ ചിഹ്നം പതിച്ച ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുകൾ പരീക്ഷാ ഹാളിൽ ഹാജരാക്കണം. കെഡിആർബിയുടെ ചിഹ്നം ഇല്ലാതെ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകും. ഇതില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവയുണ്ടാകും. പരീക്ഷാ സമയത്തിന് മുമ്പ് എക്‌സാം കേന്ദ്രത്തിലെത്തണം. വൈകി വരുന്നവരെ പരീക്ഷയിൽ പ്രവേശിപ്പിക്കില്ല.

പരീക്ഷാ ഹാളിലേക്ക് പ്രവേശന ടിക്കറ്റ്, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ കൊണ്ടുവരണം. ഉദ്യോഗാർത്ഥികൾ ട്രാന്‍സ്‌പെരന്റ്‌ വാട്ടർ ബോട്ടിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. വാച്ച്, മൊബൈൽ ഫോൺ, ഡിജിറ്റൽ ഡയറി, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ക്യാമറ പേന, ഹെൽത്ത് ബാൻഡ്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോണുകൾ, മൈക്രോഫോൺ തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. ഫോട്ടോയുടെ സ്കാൻ ചെയ്ത ചിത്രം അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാകും. അതിനാൽ അഡ്മിഷൻ ടിക്കറ്റിൽ ഒരു ഫോട്ടോയും ഒട്ടിക്കാൻ പാടില്ല. സ്കാൻ ചെയ്ത ഇമേജിൽ ഫോട്ടോ ഒട്ടിച്ച അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുഴുവനായി വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷയുടെ സിലബസ് കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Read Also: KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രതീക്ഷിക്കാമോ? അനിശ്ചിതത്വം തുടരുന്നു

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  1. kdrb.kerala.gov.in എന്ന കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  2. ഹോം പേജിലെ ‘ഡൗണ്‍ലോഡ് ഹാള്‍ ടിക്കറ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  3. തുടര്‍ന്ന് ലഭിക്കുന്ന കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ഇമെയില്‍, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക
  4. തുടര്‍ന്ന് ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭ്യമാകുന്ന ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുക