KDRB Guruvayur Devaswom LDC Answer Key 2025: ഗുരുവായൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവാക്കിയത് അഞ്ച് ചോദ്യങ്ങള്‍

KDRB Guruvayur Devaswom LDC Final Answer Key 2025 Details: എല്‍ഡിസി തസ്തികയുടെ ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല. ഫൈനല്‍ ആന്‍സര്‍ കീ പ്രഖ്യാപിച്ച തസ്തികയിലേക്ക് മൂല്യനിര്‍ണയ നടപടികളിലേക്ക് ഉടന്‍ കടക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം

KDRB Guruvayur Devaswom LDC Answer Key 2025: ഗുരുവായൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവാക്കിയത് അഞ്ച് ചോദ്യങ്ങള്‍

പ്രതീകാത്മക ചിത്രം

Updated On: 

13 Sep 2025 10:17 AM

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ പുറത്തുവിട്ടു. ജൂലൈ 13നാണ് പരീക്ഷ നടന്നത്. അഞ്ച് ചോദ്യങ്ങള്‍ ഫൈനല്‍ ആന്‍സര്‍ കീയില്‍ ഒഴിവാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് തുടങ്ങിയ കേന്ദ്രര്‍ക്കാര്‍ പദ്ധതി, സ്വര്‍ണ്ണ കമല്‍ പുരസ്‌കാരം നല്‍കുന്നത് ഏത് വിഭാഗത്തിലാണ്, സുന്ദരദൃഷ്ടി എന്ന പദം ഘടകങ്ങളാക്കുമ്പോള്‍ വരുന്നത്, ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് വിമുക്ത ഗ്രാമം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്.

പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പര്‍ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഓപ്ഷന്‍ നല്‍കാന്‍ പോലും കെഡിആര്‍ബിക്ക് സാധിക്കാത്തത് ഉദ്യോഗാര്‍ത്ഥികളെ അമ്പരപ്പിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അലംഭാവം ഉണ്ടായെന്നാണ് ആക്ഷേപം. kdrb.kerala.gov.in എന്ന കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്തര സൂചിക പരിശോധിക്കാം.

അതേസമയം, എല്‍ഡിസി തസ്തികയുടെ ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല. ഫൈനല്‍ ആന്‍സര്‍ കീ പ്രഖ്യാപിച്ച തസ്തികയിലേക്ക് മൂല്യനിര്‍ണയ നടപടികളിലേക്ക് ഉടന്‍ കടക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.

Also Read: Travancore Devaswom LDC: തിരുവിതാകൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലെ ‘ആശയക്കുഴപ്പം’ ഒഴിവായി; കെഡിആര്‍ബിയുടെ അറിയിപ്പ്‌

അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിലെ കൃഷ്ണനാട്ടം കോസ്റ്റിയും മേക്കര്‍ ആശാന്‍, കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍, ടീച്ചര്‍ (തിമില/മദ്ദളം) വാദ്യവിദ്യാലയം, ആനച്ചമയ സഹായി, താളം പ്ലെയര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ കെഡിആര്‍ബി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയായിരുന്നു അവസാന തീയതി. സമയപരിധി നീട്ടി നല്‍കില്ലെന്നും കെഡിആര്‍ബി സെക്രട്ടറി അറിയിച്ചിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളിലെ 37 തസ്തികകളിലേക്ക് കെഡിആര്‍ബി നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ആണ് അവസാന തീയതി.കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിജ്ഞാപനം വിശദമായി നല്‍കിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും