AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB LD Clerk Examination 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം; പരീക്ഷ ഈ ജില്ലകളില്‍ മാത്രം

KDRB LD Clerk 2025 Examination Centre Details: സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡ്‌നര്‍, റൂം ബോയ്, ലാമ്പ് ക്ലീനര്‍, കൗ ബോയ്, ലിഫ്റ്റ് ബോയ്, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ജൂലൈ 20ന് നടത്തും. ഈ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ അഞ്ച് മുതല്‍ ലഭ്യമാകും

KDRB LD Clerk Examination 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം; പരീക്ഷ ഈ ജില്ലകളില്‍ മാത്രം
കെഡിആര്‍ബി Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 19 Jun 2025 | 01:48 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന പരീക്ഷയ്ക്ക് എല്ലാ ജില്ലകളിലും കേന്ദ്രങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുമെന്നാണ് കെഡിആര്‍ബി പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ജൂലൈ 13നാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ജൂണ്‍ 28ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡ്‌നര്‍, റൂം ബോയ്, ലാമ്പ് ക്ലീനര്‍, കൗ ബോയ്, ലിഫ്റ്റ് ബോയ്, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ജൂലൈ 20ന് നടത്തും. ഈ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ അഞ്ച് മുതല്‍ ലഭ്യമാകും. ഈ പരീക്ഷയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുന്നത്. പരമാവധി മാര്‍ക്ക് 100. മലയാളത്തിലാകും ചോദ്യങ്ങള്‍. സിലബസുകളുടെ വിശദാംശങ്ങള്‍ കെഡിആര്‍ബിയുടെ കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Read Also: KDRB Recruitment 2025: എല്‍ഡി ക്ലര്‍ക്ക് മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള മിക്ക പരീക്ഷകളും ജൂലൈയില്‍; തീയതികള്‍ പുറത്ത്‌

കറന്റ് അഫയേഴ്‌സ്, ജനറല്‍ നോളജ്, ലഘുഗണിതം, റീസണിങ്, ജനറല്‍ സയന്‍സ്, പ്രാദേശിക ഭാഷ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കുമ്പോള്‍ അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം ഉദ്യോഗാര്‍ത്ഥികള്‍ വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷയ്ക്ക് പോകുമ്പോള്‍ ഐഡി പ്രൂഫ് കൈവശമുണ്ടാകണം. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടുപോകരുത്. താമസിച്ചെത്തുന്നവരെ പരീക്ഷ എഴുതിക്കില്ല.