AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025: കീം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരം; പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശം

Candidates Can Submit Fresh Applications For Admission To Architecture And Medical Courses: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും, വെരിഫിക്കേഷനും പലതവണ സമയപരിധി നീട്ടി നല്‍കിയിരുന്നു. നിലവില്‍ സമയപരിധി അവസാനിച്ചു

KEAM 2025: കീം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരം; പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 19 Jun 2025 12:28 PM

പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ അഡ്മിഷനായി നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാന്‍ അവസരം. ബി.ആര്‍ക്ക്, എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലാണ് അപേക്ഷകള്‍ നല്‍കാവുന്നത്. കീം 2025 വഴി ഇതിനകം അപേക്ഷകള്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  സംവരണ ക്ലെയിമുകളും കൂട്ടിച്ചേര്‍ക്കാം.

NATA പരീക്ഷയെഴുതി യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബിആര്‍ക്കിനും, NTA സംഘടിപ്പിച്ച നീറ്റ് യുജി 2025 പരീക്ഷയിലൂടെ യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ പുതിയതായി ചേര്‍ക്കുന്നതിനും, കീം 2025 വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകളോ, സംവരണ ക്ലെയിമുകളോ ഉള്‍പ്പെടുത്തുന്നതിനും ജൂണ്‍ 23 ഉച്ചയ്ക്ക് 12 വരെ സൗകര്യമുണ്ടാകും. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ചെയ്യേണ്ടത്.

കീം 2025 വഴി നേരത്തെ അപേക്ഷകളൊന്നും നല്‍കാത്തവര്‍ക്കാണ് അവസരം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിച്ചാല്‍ അത് നിരസിക്കപ്പെടും. അപേക്ഷയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 0471 – 2332120, 2338487 എന്ന ഹെല്‍പ് ലൈന്‍ നമ്പറുകളുടെ സേവനം തേടാം.

Read Also: RRB Recruitment 2025: പത്താം ക്ലാസ് കഴിഞ്ഞവർക്ക് റെയിൽവേയിൽ സുവർണാവസരം; ശമ്പളം എത്രയെന്ന് അറിയണ്ടേ?

എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് എന്ന്?

അതേസമയം, എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും, വെരിഫിക്കേഷനും പലതവണ സമയപരിധി നീട്ടി നല്‍കിയിരുന്നു. നിലവില്‍ സമയപരിധി അവസാനിച്ചു. റാങ്ക് ലിസ്റ്റ് എന്നു പുറത്തുവരുമെന്ന് സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തായാലും രണ്ടാഴ്ചയ്ക്കുള്ളില്‍ റാങ്ക് ലിസ്റ്റ് പുറത്തുവന്നേക്കും.