Indian Coast Guard Recruitment: 10, 12 യോഗ്യതയുള്ളവര്‍ക്കെല്ലാം അവസരം, അടിസ്ഥാന ശമ്പളം 21700 രൂപ; കോസ്റ്റ്ഗാര്‍ഡില്‍ നിരവധി ഒഴിവുകള്‍
Indian Coast Guard Navik and Yantrik Recruitment: സൗത്ത് സോണിലുള്‍പ്പെടെ അഞ്ച് സോണുകളിലായി ഈ ഒഴിവുകള്‍ വിഭജിക്കും. ജൂണ്‍ 11നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ജൂണ്‍ 25 ആണ് അവസാന തീയതി. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയാണ് ആദ്യ നടപടിക്രമം

കോസ്റ്റ്ഗാര്‍ഡില്‍ നാവിക് (ജനറല്‍), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയില്‍ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുണ്ടെങ്കില്‍ നാവിക് (ജനറല്‍) തസ്തികയിലും അപേക്ഷിക്കാം. എന്നാല്‍ ഗണിതം, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. യാന്ത്രിക് തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയോടൊപ്പം ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എഞ്ചിനീയറിഹ് എന്നീ വിഭാഗങ്ങളില്‍ എഐസിടിഇയുടെ അംഗീകാരമുള്ള ഡിപ്ലോമയാണ് വേണ്ടത്. യാന്ത്രിക് തസ്തികയിലേക്കുള്ള തത്തുല്യ ഡിപ്ലോമ യോഗ്യതകളെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
18 വയസ് മുതല്‍ 22 വയസ് വരെയുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. സിജിഇപിടി-01/26, സിജിഇപിടി-02/26 ബാച്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിജിഇപിടി-01/26 ബാച്ചില്‍ നാവിക് ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 260 ഒഴിവുകളുണ്ട്. യാന്ത്രിക്ക് മെക്കാനിക്ക് വിഭാഗത്തില്‍-30, ഇലക്ട്രിക്കല്‍-11, ഇലക്ട്രോണിക്‌സ്-19 എന്നിങ്ങനെയാണ് ഒഴിവുകള്‍. സിജിഇപിടി-02/26 ബാച്ചില്‍ നാവിക് ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 260 ഒഴിവുകളും, നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗത്തില്‍ 50 ഒഴിവുകളുമുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സൗത്ത് സോണിലുള്‍പ്പെടെ അഞ്ച് സോണുകളിലായി ഈ ഒഴിവുകള്‍ വിഭജിക്കും. ജൂണ്‍ 11നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ജൂണ്‍ 25 ആണ് അവസാന തീയതി. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയാണ് ആദ്യ നടപടിക്രമം. ഇതിനു ശേഷം രണ്ടാം ഘട്ട പരീക്ഷയുമുണ്ടാകും. ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ തുടങ്ങിയവയുമുണ്ടാകും.




300 രൂപയാണ് അപേക്ഷാഫീസ്. സെപ്തംബറിലാകും ആദ്യ ഘട്ട പരീക്ഷ. നാവിക് വിഭാഗത്തില്‍ 21700 രൂപയാണ് ബേസിക് പേ. ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. യാന്ത്രിക് വിഭാഗത്തില്‍ 29200 ആണ് ബേസിക് പേ. പ്രധാൻ അധികാരി/പ്രധാന്‍ ഷായക് എഞ്ചിനീയർ റാങ്ക് വരെ സ്ഥാനക്കയറ്റ സാധ്യതയുണ്ട്. 47600 ഇതിലെ ശമ്പള സ്‌കെയില്‍. ജോബ് പ്രൊഫൈല്‍ അടക്കമുള്ള വിശദാംശങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക.
എങ്ങനെ അയയ്ക്കാം?
- joinindiancoastguard.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- Join ICG as Enrolled Personnel (CGEPT) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- നോട്ടിഫിക്കേഷനും, അപേക്ഷിക്കാനുള്ള ലിങ്കും ഇതില്‍ ലഭ്യമാണ്