AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Say Exam Results 2025: പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം നാളെ; എങ്ങനെ പരിശോധിക്കാം?

Kerala Plus Two SAY/ Improvement Results 2025: ഓൺലൈനിൽ ലഭിക്കുന്ന മാർക്ക് ഷീറ്റ് താൽക്കാലികമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നിന്ന് ശേഖരിക്കാവുന്നതാണ്.

Kerala Plus Two Say Exam Results 2025: പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം നാളെ; എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 17 Jul 2025 17:40 PM

തിരുവനന്തപുരം: 2025 ജൂൺ 23 മുതൽ 27 വരെ നടന്ന പ്ലസ് ടു സേ പരീക്ഷയുടെ ഫലം നാളെ (ജൂലൈ 18) പ്രഖ്യാപിക്കും. ഒപ്പം ഇംപ്രൂവ്‌മെന്റ് ഫലവും പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാൻ സാധിക്കും. 80,000ലധികം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

മെയ് 22നാണ് പ്ലസ് ടു ബോർഡ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു റെഗുലർ പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സേ പരീക്ഷകൾ നടത്തിയത്. ഇത്തവണ റെഗുലർ പരീക്ഷ എഴുതിയ 3,70,642 വിദ്യാർത്ഥികളിൽ 2,88,394 പേരാണ് വിജയിച്ചത്. ആകെ വിജയശതമാനം 77.81 ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഇത്തവണ കുറവാണ്. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു.

സേ പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in അല്ലെങ്കിൽ result.kite.kerala.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ ലഭ്യമായ ‘Kerala Plus Two SAY Results 2025’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
  • ഇത് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഓൺലൈനിൽ ലഭിക്കുന്ന മാർക്ക് ഷീറ്റ് താൽക്കാലികമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നിന്ന് ശേഖരിക്കാവുന്നതാണ്. അതേസമയം, സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പുനർപരിശോധന അഥവാ റീവാലുവേഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് dhsekerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഓരോ വിഷയത്തിനും 500 രൂപ റീവാലുവേഷൻ ഫീസും, 100 രൂപ സ്ക്രൂട്ടിനി ഫീസും, 300 രൂപ ഫോട്ടോകോപ്പി ഫീസും അടയ്‌ക്കേണ്ടതുണ്ട്.