AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC 2025: ആര്‍ആര്‍ബി എന്‍ടിപിസി ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം, എങ്ങനെ?

RRB NTPC UG Application Status 2025: റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്കായി ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം സന്ദർശിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. അനൗദ്യോഗിക ഉറവിടങ്ങളിലൂടെ ലഭിക്കുന്ന വ്യാജവാർത്തകള്‍ വിശ്വസിക്കരുതെന്നും ആര്‍ആര്‍ബി

RRB NTPC 2025: ആര്‍ആര്‍ബി എന്‍ടിപിസി ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം, എങ്ങനെ?
Image for representation purpose onlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 13 Jul 2025 17:23 PM

ആര്‍ആര്‍ബി എന്‍ടിപിസി അണ്ടര്‍ ഗ്രാജ്വേറ്റ് തസ്തികകളുടെ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് & ട്രെയിൻസ് ക്ലർക്ക് എന്നീ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കാണ് അവസരം. അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കിയതായി ആര്‍ആര്‍ബി അറിയിച്ചു. അപേക്ഷാ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും എസ്‌എംഎസ്, ഇമെയിൽ വഴി അറിയിക്കും.

അപേക്ഷകൾ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ പിന്നീട് റദ്ദാക്കുമെന്ന് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്കായി ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം സന്ദർശിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. അനൗദ്യോഗിക ഉറവിടങ്ങളിലൂടെ ലഭിക്കുന്ന വ്യാജവാർത്തകള്‍ വിശ്വസിക്കരുതെന്നും ആര്‍ആര്‍ബി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക ആർആർബി വെബ്സൈറ്റുകൾ സന്ദർശിക്കാം..

എങ്ങനെ പരിശോധിക്കാം?

rrbapply.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ടത്. ഈ വെബ്‌സൈറ്റിലൂടെ ലോഗിന്‍ ചെയ്താല്‍ അപേക്ഷാ വിവരങ്ങള്‍ ലഭ്യമാകും. സംശയങ്ങള്‍ക്ക് ഹെല്‍പ്‌ഡെസ്‌കിന്റെ സഹായം തേടാം. ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍: 9592-001-188 & 0172-565-3333. rrb.help@csc.gov.in.

Read Also:RRB Recruitment 2025: ഈ വർഷം 50000 പേരെ നിയമിക്കാനൊരുങ്ങി റെയിൽവേ

മുന്നറിയിപ്പ്‌

അനധികൃതമായ വഴികളിലൂടെ ജോലി ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ വിശ്വസിക്കരുതെന്ന് ആര്‍ആര്‍ബി വ്യക്തമാക്കി. ആർആർബി റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആണ്. യോഗ്യതാ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനമെന്നും ആര്‍ആര്‍ബി വ്യക്തമാക്കി.