KDRB: എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ മാത്രം നൂറിലേറെ ഒഴിവുകള്‍; തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള വിജ്ഞാപനം എന്ന്?

Travancore devaswom recruitment 2025: എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ശാന്തി, കഴകം, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും വിജ്ഞാപനമുണ്ടായേക്കും. തിരുവിതാംകൂറിന് പുറമെ മറ്റ് ചില ദേവസ്വം ബോര്‍ഡുകളിലേക്കും ഉടന്‍ വിജ്ഞാപനം വരുമെന്നാണ് സൂചന

KDRB: എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ മാത്രം നൂറിലേറെ ഒഴിവുകള്‍; തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള വിജ്ഞാപനം എന്ന്?

കെഡിആര്‍ബി

Published: 

06 Aug 2025 | 05:46 PM

തിരുവിതാംകൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടനെത്തും. എല്‍ഡി ക്ലര്‍ക്ക് ഒഴിവുകളിലേക്ക് വളരെ പെട്ടെന്ന് വിജ്ഞാപനം വരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ പ്രോസസിങ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള നോട്ടിഫേക്കഷന്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാളിഫിക്കേഷന്‍ കഴിഞ്ഞ തവണത്തേത് തന്നെയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 116-ഓളം ഒഴിവുകളുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വെളിപ്പെടുത്തിയത്. ഒഴിവുള്ള പോസ്റ്റുകളിലെല്ലാം തന്നെ പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം കൊടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

എല്‍ഡിസിക്ക് 124 ഒഴിവുകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ മാത്രമേ കൃത്യം ഒഴിവുകള്‍ വ്യക്തമാകൂ. ഇതിന് മുമ്പുണ്ടായിരുന്ന റാങ്ക് ലിസ്റ്റിലെ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. പ്രാബല്യത്തില്‍ വന്ന് ഒന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ ലിസ്റ്റ് റദ്ദാവുകയും ചെയ്തു.

Also Read: CLAT 2026: നിയമപഠനത്തിന് ക്ലാറ്റ് 2026; ഒക്ടോബർ 31 വരെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

2023 മെയില്‍ വന്ന ലിസ്റ്റ് 2024 ഡിസംബറോടെയാണ് റദ്ദായത്. നിലവില്‍ റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ നിയമന പ്രക്രിയകള്‍ ഉടന്‍ പൂര്‍ത്തിയാക്കിയേക്കും. എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ശാന്തി, കഴകം, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും വിജ്ഞാപനമുണ്ടായേക്കും. തിരുവിതാംകൂറിന് പുറമെ മറ്റ് ചില ദേവസ്വം ബോര്‍ഡുകളിലേക്കും ഉടന്‍ വിജ്ഞാപനം വരുമെന്നാണ് സൂചന.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം