KEAM 2025 Architecture: ആര്‍ക്കിടെക്ചര്‍ താല്‍ക്കാലിക റാങ്ക് ലിസ്റ്റ്; പരാതികളുണ്ടെങ്കില്‍ എന്ത് ചെയ്യണം?
KEAM 2025 Architecture Provisional Rank List: ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് പരീക്ഷയുടെ സ്‌കോറിനും, യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് താല്‍ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഫോട്ടോ, ഒപ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, നാഷണാലിറ്റി, നാറ്റാ സ്‌കോര്‍, മാര്‍ക്ക് ഷീറ്റ് എന്നിവയില്‍ അപാതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചു
ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്) പ്രവേശനത്തിനുള്ള താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ ഇന്ന് (ജൂലൈ 19) വൈകിട്ട് നാല് മണിക്ക് മുമ്പ് അറിയിക്കണം. ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് (NATA) പരീക്ഷയുടെ സ്‌കോറിനും, യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് താല്‍ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഫോട്ടോ, ഒപ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, നാഷണാലിറ്റി, നാറ്റാ സ്‌കോര്‍, മാര്‍ക്ക് ഷീറ്റ് എന്നിവയില്‍ അപാതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചു.
അപാകതകള്‍ പരിഹരിച്ചാല്‍ ഇവരുടെ ഫലവും പ്രസിദ്ധീകരിക്കും. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അന്തിമ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നതിനോ, അഡ്മിഷനോ അര്‍ഹതയുണ്ടാകില്ല. പ്രോസ്പക്ടസില്‍ പറയുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ വിദ്യാര്‍ത്ഥിക്കുണ്ടാകണം.




പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
- cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്
- ‘KEAM 2025 – Candidate Portal’-ല്‍ പ്രവേശിക്കണം
- ‘Provisional Rank List’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് കാണാം
Read Also: UGC NET Result June 2025: യുജിസി നെറ്റ് 2025 പരീക്ഷാ ഫലം 22ന്; അറിയേണ്ടതെല്ലാം
പരാതികളുണ്ടെങ്കില്‍
- barch.ceekerala@gmail.com എന്ന ഇ മെയിലിലൂടെയാണ് പരാതി നല്‍കേണ്ടത്
- ‘B.Arch Provisional Rank List’ എന്ന വിഷയം പരാമര്‍ശിച്ച് വേണം പരാതി അയയ്ക്കാന്‍
- ഇന്ന് വൈകുന്നേരം നാലു മണിക്ക് മുമ്പ് പരാതി അയയ്ക്കണം
- ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 – 2332120, 2338487