KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ വെള്ളിയാഴ്ച മുതല്‍; പരീക്ഷാ കേന്ദ്രത്തില്‍ എപ്പോള്‍ എത്തണം? എന്തൊക്കെ കൊണ്ടുപോകണം?

KEAM Engineering Entrance Exam 2026 Instructions: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. 18-നാണ് ഫാര്‍മസി പരീക്ഷ ആരംഭിക്കുന്നത്. അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് കൊണ്ടുവരാന്‍ മറക്കരുത്. റിപ്പോര്‍ട്ടിങ് സമയം അവസാനിച്ചതിനു ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതി പരിചയപ്പെടുത്താന്‍ മോക്ക് ടെസ്റ്റ് നടത്തും.

KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ വെള്ളിയാഴ്ച മുതല്‍; പരീക്ഷാ കേന്ദ്രത്തില്‍ എപ്പോള്‍ എത്തണം? എന്തൊക്കെ കൊണ്ടുപോകണം?

പ്രതീകാത്മക ചിത്രം

Published: 

16 Apr 2026 | 03:49 PM

Kerala Engineering Entrance Exam 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നാളെ (ഏപ്രില്‍ 17) മുതല്‍ ആരംഭിക്കും. 18-നാണ് ഫാര്‍മസി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ എഴുതുന്ന എല്ലാവരും cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഈ വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഒബ്ജക്ടീവ് മാതൃകയിലാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ. മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം. 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.

1.30 മണിക്കൂറാണ് ഫാര്‍മസി പരീക്ഷയുടെ ദൈര്‍ഘ്യം. 75 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്ന ഇരിപ്പിടങ്ങളില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടുള്ളൂ. ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് രക്ഷിതാക്കള്‍ പ്രവേശിക്കരുതെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

പരീക്ഷയ്ക്ക് എപ്പോള്‍ എത്തണം?

അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് കൊണ്ടുവരാന്‍ മറക്കരുത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് എഞ്ചിനീയറിങ് പരീക്ഷ. രാവിലെ 10 മുതല്‍ 11.30 വരെയാണ് ഫാര്‍മസി പരീക്ഷ. എഞ്ചിനീയറിങ് പരീക്ഷയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്‌

റിപ്പോര്‍ട്ടിങ് സമയം അവസാനിച്ചതിനു ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതി പരിചയപ്പെടുത്താന്‍ മോക്ക് ടെസ്റ്റ് നടത്തും. തുടര്‍ന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും. പരീക്ഷ അവസാനിച്ചതിന് ശേഷം മാത്രമേ പുറത്തുപോകാന്‍ അനുവദിക്കൂ.

എന്തൊക്കെ കൊണ്ടുപോകാം?

അഡ്മിറ്റ് കാര്‍ഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും കൊണ്ടുവരണം. കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരരുത്.

പേന, പെന്‍സില്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ കൈവശം കരുതണം. ഇത് പരീക്ഷാഹാളില്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത്. ഇന്‍വിജിലേറ്ററുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. സംശയങ്ങള്‍ക്ക് എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ 0471 2332120 ബന്ധപ്പെടാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ