KEAM 2026 : ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു

KEAM 2026 Application Process And Prospectus : ജനുവരി 31 ആണ് കീം പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

KEAM 2026 : ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു

Keam 2026 Exam Date (Representational Image)

Updated On: 

05 Jan 2026 | 05:51 PM

2026-27 അധ്യയന വർഷത്തേക്കുള്ള എഞ്ചനീയിറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം അപേക്ഷ ക്ഷണിച്ച് തുടങ്ങി. ഒപ്പം കീ പരീക്ഷ തീയതികളും പ്രവേശന കമ്മീഷ്ണറുടെ ഓഫീസ് അറിയിച്ചു. ഇന്ന് ജനുവരി അഞ്ചാം തീയതി പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനുവരി 31-ാം തീയതി വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഏപ്രിൽ 17 മുതൽ 23-ാം തീയതി വരെയാണ് കീ പരീക്ഷ സംഘടിപ്പിക്കുക.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ കമ്മീഷ്ണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥികൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയയും നൽകി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യണം. തുടർന്ന് എസ്എസ്എൽസി, ജനന തീയതി, നേറ്റിവിറ്റി എന്നിവ തെളിക്കുന്ന സർട്ടിഫിക്കേറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. സംവരണം മറ്റ് അനൂകൂല്യങ്ങൾ ലഭിക്കുന്നവർ അനുബന്ധ് സർട്ടിഫിക്കേറ്റുകളും സമർപ്പിക്കണം.

ALSO READ : KEAM 2026: ഇനി പിഴയ്ക്കില്ല; മാര്‍ക്ക് സമീകരണത്തില്‍ തമിഴ്‌നാട് മോഡല്‍ പിന്തുടര്‍ന്ന് കേരളം; കീമില്‍ വരുന്നത് വലിയ മാറ്റം

പരീക്ഷ ഫീസ്

925 രൂപയാണ് എഞ്ചിനീയറിങ് ബി.ഫാം പരീക്ഷകൾക്കുള്ള ഫീസ്. എസ് സി വിഭാഗത്തിലുള്ളവർക്ക് 400 രൂപയാണ്. എസ്ടി വിഭാഗത്തിലുള്ളവർക്ക് പരീക്ഷ ഫീസില്ല. അർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 650 രൂപയാണ് ഫീസ്. എസ് സി വിഭാഗത്തിലുള്ളവർക്ക് 260 രൂപയും എസ്ടി വിഭാഗത്തിലുള്ളവർക്ക് ഫീസില്ല. അതേസമയം യുഎഇ കേന്ദ്രമായി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 16,000 രൂപ അധികം നൽകേണ്ടതാണ്.

പരീക്ഷ തീയതി

കേരളത്തിലെ 14 ജില്ലകൾക്ക് പുറമെ ന്യൂ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, യുഎഇ ഉൾപ്പെടെയുള്ള വിവിധ സെൻ്ററുകളിൽ പരീക്ഷ സംഘടിപ്പിക്കുന്നതാണ്. ഏപ്രിൽ 17 മുതൽ 23-ാം തീയതി വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശേഷവും ബഫർ ദിനങ്ങളാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ കൂടുതൽ വിവരങ്ങൾക്ക് പരീക്ഷ കമ്മീഷ്ണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രോസ്പെക്ടോസ് പരിശോധിക്കുക.

പൈനാപ്പിൾ കഴിക്കാം, ആരോഗ്യഗുണങ്ങൾ അനവധി
പൂപോലത്തെ പാലപ്പം വേണോ? മാവിൽ ഇതൊന്ന് ചേർത്താൽ മതി
ദോശ കല്ലിൽ ഒട്ടിപ്പിടിച്ച് കുളമാകില്ല; ഈ വഴികൾ പരീക്ഷിക്കൂ
കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം വാടാതിരിക്കണോ?
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ