AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025 Rank List : കീം റാങ്ക് ലിസ്റ്റ് ഇനി എപ്പോൾ വരും? മാർക്ക് പരിശോധിക്കാനുള്ള സമയം വീണ്ടും നീട്ടി

KEAM 2025 Engineering Rank List Date : മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം ജൂൺ പത്താം തീയതി അവസാനിച്ചിരുന്നു. എഞ്ചനീയറിങ്, ഫാർമസി, ആർകിടെക്ചർ പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയാണ് കീം പരീക്ഷയിലൂടെ പുറത്ത് വിടുക

KEAM 2025 Rank List : കീം റാങ്ക് ലിസ്റ്റ് ഇനി എപ്പോൾ വരും? മാർക്ക് പരിശോധിക്കാനുള്ള സമയം വീണ്ടും നീട്ടി
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 11 Jun 2025 15:53 PM

സംസ്ഥാനത്തെ എഞ്ചനീയറിങ്, ഫാർമസി, ആർകിടെക്ചർ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം 2025 റാങ്ക് പട്ടിക എന്ന വരുമെന്ന് കാര്യത്തിൽ ഇതുവരെ ധാരണയായില്ല. നേരത്തെ ജൂൺ രണ്ടാമത്തെ ആഴ്ചയിൽ റാങ്ക് പട്ടിക പുറപ്പെടുവിക്കുമെന്നായിരുന്നു റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ജൂൺ മാസം പിന്നിട്ട് പത്ത് ദിവസം ആകുമ്പോഴും മാർക്ക് അപ്ലോഡ് ചെയ്യാനുള്ള നടപടികൾ പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ ഓഫീസ് (സിഇഇ) ഇതുവരെ പൂർത്തിയാക്കില്ല. ഇപ്പോഴിതാ സമർപ്പിച്ച മാർക്ക് പരിശോധിക്കാനുള്ള സമയം പ്രവേശന പരീക്ഷ കമ്മീഷ്ണർ വീണ്ടും നീട്ടിയിരിക്കുകയാണ്.

ഇന്നലെ ജൂൺ പത്താം തീയതി രാത്രി 11.59 വരെയായിരുന്നു സിഇഇ പ്ലസ് ടുവിലെ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം അനുവദിച്ചിരുന്നത്. പ്ലസ് ടുവിൽ ഫിസിക്സിനും കെമിസ്ട്രിക്കും മാത്തമാറ്റിക്സിനും (പിസിഎം) നേടി മാർക്കാണ് വെബ്സൈറ്റിൽ സമർപ്പിക്കേണ്ടിയിരുന്നത്. അതേസമയം സമർപ്പിച്ച മാർക്കിൽ തിരുത്തൽ ഉണ്ടെങ്കിൽ അത് പരിശോധിച്ച് മാറ്റം വരുത്താനുള്ള സമയം നാളെ ജൂൺ 12-ാം തീയതി രാത്രി 11.59 വരെ നീട്ടി. മാർക്ക് എൻട്രി നടപടികൾ പൂർത്തിയാകുന്നതോടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത് അവസാനഘട്ടത്തിലേക്ക് പ്രവേശിക്കും.

ALSO READ : IGNOU admissions 2025: ഇഗ്നോയില്‍ പഠിക്കാം, ജൂലൈ സെഷനിലേക്കുള്ള യുജി പിജി അപേക്ഷയ്ക്കുള്ള സമയമായി, നടപടികള്‍ ഇങ്ങനെ

നാളെ രാത്രി 11.59 വരെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ രേഖപ്പെടുത്തിയ മാർക്ക് പരിശോധിക്കാൻ സാധിക്കുന്നതാണ്. നേരത്തെ എൻട്രി ചെയ്ത മാർക്കുകൾ കാണാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ അപ്ലോഡ് ചെയ്ത മാർക്ക് കാണാൻ സാധിക്കുന്നതാണ്. ആ മാർക്കുകളിൽ തിരത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഈ നിശ്ചിത സമയത്തിനുള്ളിൽ തന്നെ തീർപ്പാക്കേണ്ടതാണ്.

എൻട്രി ചെയ്ത മാർക്ക് പരിശോധിക്കാനുള്ള സമയം നീട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ അറിയിപ്പ്

Keam Mark

കീം പരീക്ഷയുടെ, പ്ലസ് ടു പരീക്ഷയുടെ മാർക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പുറപ്പെടുവിക്കുക. ഓണ്‍ലൈനായി മാര്‍ക്ക് വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമായിരുന്നിട്ടും അത് നടത്താത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേ പോലെ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. പ്രവേശനസമയത്ത് ഇതില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടേക്കാം. പ്ലസ് ടു മാർക്കുകൾ എൻട്രി ചെയ്യാത്ത വിദ്യാർഥികളെ റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തുന്നതല്ല.

എൻട്രി ചെയ്ത പിസിഎം മാർക്കുകൾ എങ്ങനെ പരിശോധിക്കാം?

  1. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  2. വെബ്സൈറ്റിലെ KEAM 2025-Candidate Portal-ൽ ക്ലിക്ക് ചെയ്യുക
  3. തുടർന്ന് വരുന്ന പേജിൽ അപേക്ഷ നമ്പരും പാസ്വേർഡും നൽകി ലോഗിൻ ചെയ്യുക
  4. തുടർന്നുള്ള ഹോം പേജിൽ 2 Mark Verification for Engg എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിർദ്ദിഷ്ട കോളങ്ങിൽ മാർക്കുകൾ രേഖപ്പെടുത്തിയ മാർക്കുകൾ പരിശോധിക്കുക.
  5. തിരത്തലുകൾ ഉണ്ടെങ്കിലും അതും ചെയ്യുക