AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Timetable Change: സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും: ജിഫ്രി മുത്തുകോയ തങ്ങള്‍

Sayyid Muhammad Al Jifri About School Time Change: കുട്ടികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കി, മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് നേരിട്ടാണ് ജിഫ്രി തങ്ങള്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Kerala School Timetable Change: സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും: ജിഫ്രി മുത്തുകോയ തങ്ങള്‍
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍Image Credit source: Social Media
shiji-mk
Shiji M K | Published: 11 Jun 2025 18:56 PM

കോഴിക്കോട്: സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നതില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുമ്പോള്‍ അത് മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ചരിത്രം-കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

കുട്ടികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കി, മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് നേരിട്ടാണ് ജിഫ്രി തങ്ങള്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമസ്തയെ ഭീകരവാദ സംഘടന എന്ന് വിശേഷിപ്പിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം സംസാരിച്ചു.

സമസ്തയ്‌ക്കെതിരെ ഒരു പെറ്റി കേസ് പോലുമില്ല. തീവ്രവാദം, ഭീകരവാദം എന്നെല്ലാം പറഞ്ഞ് ആക്ഷേപിക്കുന്ന സംഘടനകളുണ്ട്. ഒരു തുറന്ന പുസ്തകമാണ് സമസ്ത. ഈ രാജ്യത്ത് മതമുള്ളവരും ഇല്ലാത്തവരുമുണ്ട്. അവരില്‍ വര്‍ഗീയ കലാപമോ അനൈക്യമോ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനം സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

അതേസമയം, രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് സ്‌കൂളുകളില്‍ ക്ലാസ് സമയം വര്‍ധിപ്പിച്ചത്. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read: Kerala School Timetable Change: ടൈംടേബിൾ മാറും, അടുത്ത ആഴ്ച മുതൽ അരമണിക്കൂർ അധികം സ്കൂളിൽ ഇരിക്കണം

സ്‌കൂള്‍ അക്കാദമിക് കലണ്ടര്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓരോ ദിവസവും അരമണിക്കൂര്‍ അധിക ക്ലാസ് ഉണ്ടായിരിക്കും. ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കുന്നത് വഴി 204 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ലോവര്‍ പ്രൈമറിയില്‍ നിലവിലെ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.