KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്‌

KEAM 2025 Rank list information: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും, യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്ക് ലഭിച്ച ഗ്രേഡ്/മാർക്കിനും 50:50 എന്ന അനുപാതത്തിൽ തുല്യ വെയിറ്റേജ് നൽകും

KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്‌

പ്രതീകാത്മക ചിത്രം

Updated On: 

15 May 2025 | 10:57 AM

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച്‌ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘കീ 2025’ന്റെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്.  ‘KEAM-2025 Candidate Portal’ എന്ന ലിങ്കില്‍ പ്രവേശിച്ചതിന് ശേഷം ‘റിസല്‍ട്ട്’ മെനുവില്‍ നോർമലൈസ്ഡ് സ്കോറുകൾ കാണാനാകും. അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

അപേക്ഷയിലെ പിഴവുകൾ മൂലമോ അല്ലെങ്കിൽ മറ്റ് അനുബന്ധ കാരണങ്ങളാലോ ചില വിദ്യാര്‍ത്ഥികളുടെ സ്കോർ തടഞ്ഞുവച്ചതായി പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 – 2525300 , 2332120, 2338487. ഡിലീറ്റ് ചെയ്ത ചോദ്യങ്ങള്‍, ‘കറക്ഷന്‍ ഫാക്ടര്‍’ എന്നിവയെക്കുറിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനില്‍ വിശദീകരിച്ചിട്ടുണ്ട്.

പ്രധാന കടമ്പ

റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നതിന് ഈ സ്‌കോര്‍കാര്‍ഡ് മാത്രം പോരെന്ന് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. ഇതിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി ആഡ് ചെയ്യണം. രണ്ടും കൂടി പരിഗണിച്ച ശേഷമാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മെയ് 21നാണ് പ്ലസ് ടു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇതിന് ശേഷം പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിന് കീം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സമയപരിധി അനുവദിക്കും. ഈ സമയപരിധിക്കുള്ളില്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം. ഇല്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനാകില്ല. ജൂണില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.

Read Also: KEAM Result 2025: കീം 2025 സ്കോർ പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

റാങ്ക് പട്ടിക തയ്യാറാക്കുന്നത് എങ്ങനെ?

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും, യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്ക് ലഭിച്ച ഗ്രേഡ്/മാർക്കിനും 50:50 എന്ന അനുപാതത്തിൽ തുല്യ വെയിറ്റേജ് നൽകിയാണ് എഞ്ചിനീയറിംഗ് കോഴ്സിന്റെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ