Kerala Plus Two Result 2025: പ്ലസ് ടു ഫലം നാളെ; വിജയശതമാനത്തിൽ ഇത്തവണയും സയൻസുകാർ മുന്നിലാകുമോ?

Kerala DHSE and VHSE Plus Two Result 2025: പ്ലസ് ടു ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ, ഓരോ വിഷയങ്ങളുടെയും (സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്) കഴിഞ്ഞ എട്ട് വർഷത്തെ വിജയശതമാന കണക്കുകൾ എങ്ങനെയെന്ന് പരിശോധിക്കാം.

Kerala Plus Two Result 2025: പ്ലസ് ടു ഫലം നാളെ; വിജയശതമാനത്തിൽ ഇത്തവണയും സയൻസുകാർ മുന്നിലാകുമോ?

പ്രതീകാത്മക ചിത്രം

Updated On: 

21 May 2025 | 05:30 PM

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം നാളെ (മെയ് 22) പ്രഖ്യാപിക്കും. ആദ്യം മെയ് 21നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 22ലേക്ക് നീട്ടുകയായിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഒരുമിച്ചാണ് പ്രഖ്യാപിക്കുക. സെക്രട്ടേറിയറ്റ് പിആർഡി പ്രസ് ചേംബറിൽ വെച്ച് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലംപ്രഖ്യാപനം നടത്തുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം, ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.

പ്ലസ് ടു ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ, ഓരോ വിഷയങ്ങളുടെയും (സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്) കഴിഞ്ഞ എട്ട് വർഷത്തെ വിജയശതമാന കണക്കുകൾ എങ്ങനെയെന്ന് പരിശോധിക്കാം.

വർഷം വിഷയം വിജയശതമാനം
2023 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

87.31%

82.75%

71.93%

2022 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

86.14%

75.61%

85.69%

2021 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

90.52%

80.04%

90.52%

2020 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

88.62%

84.52%

77.76%

2019 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

86.04%

84.65%

79.82%

2018 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

82.25%

89.96%

75.25%

2017 സയൻസ്

കൊമേഴ്‌സ്

ഹ്യൂമാനിറ്റീസ്

86.25%

83.96%

75.25%

ALSO READ: പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് സംശയിക്കേണ്ട, ഇതാ എളുപ്പവഴി

കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സയൻസ് വിഭാഗത്തിലാണ്. കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതും ഇതേ വിഭാഗത്തിലാണ്. കൊമേഴ്‌സിലും സയൻസിലേതിന് സമാനമായി നിരവധി വിദ്യാർഥികൾ പരീക്ഷ എഴുതുകയും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. അതുപോലെ തന്നെ വിജയശതമാനത്തിന്റെ കാര്യത്തിലും പുറകിൽ ഹ്യൂമാനിറ്റീസ് വിഭാഗക്കാർ തന്നെയാണ്.

വിജയശതമാനത്തിൽ കഴിഞ്ഞ വർഷങ്ങളിലെ കണക്ക് തന്നെ ഇത്തവണയും ആവർത്തിക്കുമോ, അതോ മാറ്റമുണ്ടാകുമോ എന്ന് നാളെ (മെയ് 22) അറിയാം. ഔദ്യോഗിക വെബ്‌സൈറ്റുകളായ results.hse.kerala.gov.in, prd.kerala.gov.in, results.digilocker.gov.in, results.kite.kerala.gov.in എന്നിവയ്ക്ക് പുറമെ SAPHALAM 2025, IExaMS-Kerala, PRD Live, UMANG തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഫലം പരിശോധിക്കാം.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ