AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ മെയ് മാസത്തില്‍ വിരമിക്കുന്നത് പതിനായിരത്തിലേറെ പേര്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിക്കുമോ?

Kerala govt employee's retirement: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളില്‍ കൂടുതല്‍ നിയമനം നടക്കുമെന്ന പ്രതീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ വച്ചുപുലര്‍ത്തുന്നത്. നിരവധി അധ്യാപകരും മെയില്‍ വിരമിക്കുമെന്നാണ് വിവരം. ഈ വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഇരുപതിനായിരത്തിലേറെ പേര്‍ വിരമിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

Retirement: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ മെയ് മാസത്തില്‍ വിരമിക്കുന്നത് പതിനായിരത്തിലേറെ പേര്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിക്കുമോ?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 27 May 2025 14:34 PM

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മെയ് മാസത്തില്‍ വിരമിക്കുന്നത് 12,000-ത്തോളം പേരെന്ന് റിപ്പോര്‍ട്ട്. വിരമിക്കലിന് ആനുപാതികമായി നിയമനം നടന്നാല്‍ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിക്കും. ഇത്രയും വിരമിക്കല്‍ ഉള്ളതിനാല്‍ കൂടുതല്‍ നിയമനം നടക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍. കെഎസ്ഇബിയില്‍ മാത്രം ആയിരത്തിലേറെ ജീവനക്കാര്‍ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും വര്‍ക്‌മെന്‍ വിഭാഗത്തിലെ ജീവനക്കാരാണ്. എന്നാല്‍ തസ്തികകളുടെ പുനഃസംഘടന നടത്തിയതിന് ശേഷം പബ്ലിക് സര്‍വീസ് കമ്മീഷന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് കെഎസ്ഇബിയുടെ തീരുമാനം.

മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും വിരമിക്കലുണ്ട്. സാധാരണ കൂടുതല്‍ നിയമനം നടക്കാന്‍ സാധ്യതയുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളില്‍ കൂടുതല്‍ നിയമനം നടക്കുമെന്ന പ്രതീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ വച്ചുപുലര്‍ത്തുന്നത്. നിരവധി അധ്യാപകരും മെയില്‍ വിരമിക്കുമെന്നാണ് വിവരം. ഈ വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഇരുപതിനായിരത്തിലേറെ പേര്‍ വിരമിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും വിരമിക്കുന്നത് മെയ് മാസത്തിലാണെന്നതാണ് പ്രത്യേകത.

ആനുകൂല്യത്തിന് 3000 കോടി

വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 3000 കോടിയോളം രൂപയാണ് ഈ രണ്ട് മാസത്തേക്ക് സര്‍ക്കാരിന് വേണ്ടിവരുന്നത്. ഇതിന് ഇന്ന് പൊതുവിപണിയില്‍ കടപത്രമിറക്കാനാണ് തീരുമാനം. 2000 കോടി രൂപ കടമെടുക്കും. 15-80 ലക്ഷം തസ്തികപ്രകാരം ഓരോരുത്തര്‍ക്കും നല്‍കേണ്ടിവരും. പെന്‍ഷന്‍ കമ്യൂട്ടേഷന്‍, പിഎഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കേണ്ടത്.

Read Also: RRB NTPC Exam 2025: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാതീയതിയില്‍ മാറ്റം; മോക്ക് ടെസ്റ്റ് നടത്താന്‍ അവസരം

വരുന്നു 54 വിജ്ഞാപനങ്ങള്‍

അതേസമയം, 54 തസ്തികകളിലേക്ക് വിവിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍, ജലഗതാഗത വകുപ്പില്‍ കോള്‍ക്കര്‍, പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷനിലും വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡുകളിലും എല്‍ഡി ടൈപിസ്റ്റ് തുടങ്ങിയവയാണ് സംസ്ഥാന തലത്തില്‍ (ജനറല്‍ റിക്രൂട്ട്‌മെന്റ്) പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങള്‍.

ജില്ലാതലം, സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, സംസ്ഥാനതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റ്, ജില്ലാതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റ് എന്നീ വിഭാഗങ്ങളിലും വിവിധ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും.