Gulf SSLC Exam 2026: ഗൾഫിലെ എസ്എസ്എൽസി പരീക്ഷ; തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി തേടാൻ സർക്കാർ
Gulf SSLC Exam 2026 Resume: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി. യുദ്ധസാഹചര്യത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ച് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് യുദ്ധഭീതിയെ തുടർന്ന് നിർത്തിവച്ചത്.
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്എസ്എൽസി പരീക്ഷകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നീക്കവുമായി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
അതേസമയം, എസ്എസ്എൽസി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി. യുദ്ധസാഹചര്യത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ALSO READ: ഗള്‍ഫ് രാജ്യങ്ങളിലെ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രം ഇനിയും മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം
പരീക്ഷ മുടങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ അതിവേഗ നടപടി കൈകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി വിദ്യാഭ്യാസ വകുപ്പിന് ആവശ്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്.
പോസ്റ്റിങ്ങനെ
Kerala cancels SSLC Class 12 exams 2026 in Gulf Region: Minister Sivankuttyhttps://t.co/j4JblHHcKz #Kerala#SSLCClass12exams2026#VSivankutty#KeralaClass12exams2026#Gulfregion pic.twitter.com/bCOIVQCttZ
— Careers360 (@careers360) April 16, 2026
മാർച്ച് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് യുദ്ധഭീതിയെ തുടർന്ന് നിർത്തിവച്ചത്. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി പരീക്ഷാ നടത്തിപ്പിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കിയ ശേഷം മാത്രമാകും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവരികയുള്ളൂ. പ്രവാസി വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കാത്ത രീതിയിൽ പരീക്ഷകൾ അതിവേഗം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.