പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കില്‍ കേരള ഹൈക്കോടതിയില്‍ അവസരം; ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 50,200 രൂപ വരെ ശമ്പളം

Kerala High Court Office Attendant Notification 2026: കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെപ്തംബര്‍ 23 മുതല്‍ അപേക്ഷിക്കാം. നിലവില്‍ 17 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 500 രൂപയാണ്.

പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കില്‍ കേരള ഹൈക്കോടതിയില്‍ അവസരം; ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 50,200 രൂപ വരെ ശമ്പളം

Kerala High Court Office Attendant Recruitment

Published: 

20 Sep 2026 | 07:15 PM

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. hckrecruitment.keralacourts.in എന്ന ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെപ്തംബര്‍ 23 മുതല്‍ അപേക്ഷിക്കാം. നിലവില്‍ 17 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 02/01/1986-നും 01/01/2008-നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ). അപേക്ഷകർ എസ്എസ്എൽസി അല്ലെങ്കിൽ തതുല്യ പരീക്ഷ പാസായിരിക്കണം. ബിരുദമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 500 രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മറ്റ് അർഹരായവർക്കും നിബന്ധനകൾക്ക് വിധേയമായി ഫീസ് ഇളവുകൾ ബാധകമായിരിക്കും.

വിദേശത്തുനിന്ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ ലൊക്കേഷനും പബ്ലിക് ഐപി വിലാസവും വ്യക്തമാക്കി ‘recruitment.hckerala@nic.in’ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ അയക്കേണ്ടതാണ്. തുടർന്ന് പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അനുമതി നൽകും. അപേക്ഷ പൂർത്തിയാക്കിയ ശേഷവും ഇമെയിൽ വഴി വിവരം അധികൃതരെ അറിയിക്കേണ്ടതുണ്ട്.

എഴുത്തുപരീക്ഷ എങ്ങനെ?

ഒബ്ജക്ടീവ് രീതിയില്‍ ഒഎംആര്‍ പരീക്ഷ നടത്തും. പരീക്ഷാ സമയം 75 മിനിറ്റാണ്. ആകെ 100 മാർക്കിനുള്ള പരീക്ഷയിൽ 4 വിഭാഗങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറൽ നോളജ് & കറന്റ് അഫയേഴ്സ് – 50 മാർക്ക്, ന്യൂമറിക്കൽ എബിലിറ്റി- 20 മാർക്ക്, മെന്റൽ എബിലിറ്റി- 15 മാർക്ക്, ജനറൽ ഇംഗ്ലീഷ് – 15 മാർക്ക് എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് പരീക്ഷയിലുള്ളത്.

Also Read: Railway Job Vacancy: സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സുകാർക്ക് റെയിൽവേയിൽ അവസരം; നിയമനം കേരളത്തിൽ

ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് വീതം നഷ്ടമാകും. അഭിമുഖത്തിന് ആകെ 10 മാർക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അഭിമുഖത്തിൽ കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം.

പ്രധാന തീയതികള്‍

  • ഓൺലൈൻ അപേക്ഷയും ഫീസും സമർപ്പിച്ചു തുടങ്ങുന്ന തീയതി: 23/09/2026
  • ഓൺലൈൻ അപേക്ഷയും ഫീസും സമർപ്പിക്കേണ്ട അവസാന തീയതി: 26/10/2026
  • ഓഫ്‌ലൈനായി ഫീസ് അടച്ചു തുടങ്ങുന്ന തീയതി: 30/10/2026
  • ഓഫ്‌ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 06/11/2026

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷകർ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ‘One Time Registration Login’ ലിങ്ക് വഴി ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനു മുന്നോടിയായി വെബ്‌സൈറ്റിലെ ‘How to apply’ ഭാഗത്തെ നിർദ്ദേശങ്ങളും നോട്ടിഫിക്കേഷനും വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.

‘My Profile’-ൽ വിവരങ്ങൾ നൽകിയ ശേഷം ‘Dashboard’-ലെ ‘Apply Now’ ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ‘Preview’ വഴി ഉറപ്പുവരുത്തേണ്ടതാണ്. ഒരിക്കൽ സമർപ്പിച്ച അപേക്ഷയിൽ പിന്നീട് തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുവാൻ സാധിക്കുകയില്ല.

English Summary

The High Court of Kerala has invited online applications for 17 Office Attendant posts. Candidates must have passed SSLC and should not hold a graduation degree. Selection will be based on a 100-mark OMR written test and a 10-mark interview. Eligible candidates can apply online between September 23 and October 26, 2026.

Loading...
Unable to load recommendations.
Follow Us
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി