Kerala School Holiday: നാളെയും വീട്ടിലിരിക്കാം; അവധി പ്രഖ്യാപിച്ച് കളക്ടര്‍

Kerala School and College Holiday Updates: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 1) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Kerala School Holiday: നാളെയും വീട്ടിലിരിക്കാം; അവധി പ്രഖ്യാപിച്ച് കളക്ടര്‍

Kerala School Holiday

Published: 

31 Jul 2026 | 07:12 PM

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 1) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓഗസ്ത് ഒന്നിന് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി തുടരുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.

വയനാട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Also Read: Kerala Weather Update: സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?

ഓഗസ്ത് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. ഓഗസ്ത് രണ്ടിന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്ത് 3, 4 തീയതികളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.

Follow Us
Related Stories
KEAM 2026: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു; അലോട്ട്‌മെന്റ് എന്ന്?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും അവസരം! സെക്കൻഡ് സപ്ലിമെന്ററി അലോട്ടമെൻ്റിന് അപേക്ഷിക്കാം
Kerala School Holiday: രാത്രി വൈകിയും കളക്ടര്‍മാരുടെ പ്രഖ്യാപനം; വെള്ളിയാഴ്ച അവധി അഞ്ച് ജില്ലകളില്‍
KEAM 2026: എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം
KSRTC Job Vacancy: കെഎസ്ആർടിസി 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവറും കണ്ടക്ടറുമാകാം
School Holiday: കനത്ത മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കണേ
അജിങ്ക്യ രഹാനെയുടെ ആസ്തിയെത്ര?
പുതിയ പ്ലാസ്റ്റിക് നോട്ട് വരുന്നു; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി