Kerala School Holiday: തിങ്കളാഴ്ചയും വീട്ടിലിരിക്കാം; വിവിധ ജില്ലകളില്‍ നാളെയും അവധി
Kerala School Holiday Latest Updates: സമീപദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കളക്ടര്‍മാര്‍ തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇപ്പോഴും ശക്തമായി മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ നാളെയും അവധിയുണ്ടോയെന്ന സംശയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നുണ്ട്.

School Rain Holiday
പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 3, തിങ്കള്‍) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട
കനത്ത മഴയും, വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്.
ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകള്‍
നാളെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സമീപദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കളക്ടര്‍മാര്‍ തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇപ്പോഴും ശക്തമായി മഴ തുടരുകയാണ്.