Kerala Plus One Admission 2025 : പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രവേശനം നാളെ വരെ; പക്ഷെ ഡിജിലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കേറ്റില്ല
SSLC Certificate DigiLocker : വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ഷീറ്റിൽ ജനനതീയതിയും രക്ഷിതാവിൻ്റെ പേരും ഗ്രേഡ് മാത്രമാണുള്ളത്. ഇത് വിദ്യാർഥികൾക്ക് പ്രവേശനത്തിൽ ലഭിക്കേണ്ട ബോണസ് പോയിൻ്റുകളെയാണ് ബാധിക്കുന്നത്.

Representational Image
എസ്എസ്എൽസി പാസായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം. എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഡിജിലോക്കറിൽ ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥികളുടെ പ്ലസ് പ്രവേശനത്തിൽ ആശയകുഴപ്പമുണ്ടായിരിക്കുന്നത്. നാളെ ജൂൺ അഞ്ചാം തീയതി വൈകിട്ടോടെയാണ് പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രവേശനത്തിനുള്ള സമയപരിധി അവസാനിക്കാൻ ഇരിക്കെയാണ് ഈ പ്രതിസന്ധി.
കഴിഞ്ഞ വർഷങ്ങളിൽ എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഡിജിലോക്കറിൽ ലഭ്യമായിരുന്നു. എന്നാൽ ഇത്തവണ സിബിഎസ്ഇ വിദ്യാർഥികൾക്ക് മാത്രമാണ് അവരുടെ സർട്ടിഫിക്കേറ്റ് ഡിജി ലോക്കറിൽ ലഭിക്കുന്നുള്ളൂ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ഷീറ്റിൽ വിദ്യാർഥിയുടെയും രക്ഷിതാവിൻ്റെയും പേരും ഗ്രേഡും മാത്രമാണുള്ളത്. വിദ്യാർഥികളുടെ അലോട്ട്മെൻ്റ് പ്രവേശനത്തിനായി തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ ബോണസ് പോയിൻ്റ ലഭിക്കുന്ന വിവരങ്ങൾ ഡിജി ലോക്കറിലൂടെ ലഭിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കേറ്റിലെ ഉണ്ടാകൂ.
കൂടാതെ എസ് സി, എസ്ടി, ഒഇസി ഒഴികെയുള്ള സംവരണ വിഭാഗത്തിലുള്ളവർക്ക് ജാതി തെളിയിക്കുന്നതിന് ഡിജി ലോക്കറിൽ നിന്നുള്ള എസ്എസ്എൽസി സർട്ടിഫിക്കേറ്റ് സഹായകമാണ്. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ മുഖാന്തരം ജാതി സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ കാലതാമസമെടുക്കും. ബോണസ് പോയിൻ്റിനും സംവരണത്തിനായിട്ടുള്ള രേഖകൾ പ്രവേശനസമയത്ത് ഹാജരാക്കണമെന്നാണ് നിയമം.