AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala plus one admission 2025: പ്ലസ് വൺ പ്രവേശനം: മാനേജ്‌മെന്റ്, അൺഎയ്ഡഡ് ക്വാട്ട സീറ്റുകൾ നേടാൻ അറിയേണ്ടതെല്ലാം

Guide to Securing Management and Unaided Quota Seats: സ്കൂളുകളിൽ നേരിട്ട് എത്തിയാലും അപേക്ഷാഫോം ലഭ്യമാകും. ആവശ്യമായ വിവരങ്ങളും രേഖകളും ഇതിനൊപ്പം നൽകണം. അവശ്യരേഖകളിൽ എസ്എസ്എൽസി മാർക്ക് ഷീറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോൺടാക്ട് സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ കാർഡ്, ആവശ്യമെങ്കിൽ ജാതി അല്ലെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.

Kerala plus one admission 2025: പ്ലസ് വൺ പ്രവേശനം: മാനേജ്‌മെന്റ്, അൺഎയ്ഡഡ് ക്വാട്ട സീറ്റുകൾ നേടാൻ അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 10 Jun 2025 20:17 PM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴിയുള്ള മെറിറ്റ് ക്വാട്ട പ്രവേശനം കൂടാതെ മാനേജ്മെന്റ് വഴിയും അൺ എയ്ഡഡ് സ്കൂളുകളിൽ നേരിട്ടും പ്രവേശനം ലഭിക്കും. ഇന്നുമുതൽ അതിനുള്ള അവസരം ഉണ്ട്. പ്രവേശന നടപടികളുടെ മുഖ്യ ഘട്ടം 17 പൂർത്തീകരിക്കാനാണ് നിലവിലെ തീരുമാനം. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം 27 ന് പൂർത്തിയാക്കാൻ ആണ് നിലവിലെ നീക്കം. സാധാരണ ഉള്ള പ്രവേശന നടപടികളിൽ നിന്ന് വ്യത്യസ്തമായി ഈ സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് സ്കൂളുകളിൽ എത്തണം എന്നതാണ് ഇതിന്റെ പ്രത്യേകത.

 

നടപടിക്രമങ്ങൾ ഇങ്ങനെ

 

അനുയോജ്യമായ അൺഎയ്ഡഡ് സ്കൂളുകളും മാനേജ്മെന്റ് ക്വാട്ട ഉള്ള എയ്ഡഡ് സ്കൂളുകളും കണ്ടെത്തുന്നതാണ് ആദ്യഘട്ടം. പിന്നീട് സ്കൂൾ വെബ്സൈറ്റ് പരിശോധിച്ചു പ്രവേശന വിവരങ്ങളും അപേക്ഷാഫോമും പരിശോധിക്കുക. സ്കൂളുകളിൽ നേരിട്ട് എത്തിയാലും അപേക്ഷാഫോം ലഭ്യമാകും. ആവശ്യമായ വിവരങ്ങളും രേഖകളും ഇതിനൊപ്പം നൽകണം. അവശ്യരേഖകളിൽ എസ്എസ്എൽസി മാർക്ക് ഷീറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോൺടാക്ട് സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ കാർഡ്, ആവശ്യമെങ്കിൽ ജാതി അല്ലെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

പ്രവേശനത്തിന് ഓരോ സ്കൂളുകൾക്കും സമയപരിധി ഉണ്ടായിരിക്കും. ഇത് കൃത്യമായി മനസ്സിലാക്കണം. മാനേജ്മെന്റ് സീറ്റുകൾക്ക് ചിലപ്പോൾ സംഭാവനകളോ ഫീസോ നൽകേണ്ടി വന്നേക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളുകളെ നേരിട്ടാണ് സമീപിക്കേണ്ടത്.