Kerala plus one admission 2025: ഭയം വേണ്ട പ്ലസ് വൺ മൂന്നാം അലോട്മെന്റ് 16-നെത്തും, ഇനിയും മിച്ചമുള്ളത് 75415 സീറ്റുകൾ
Kerala Plus One HSCAP Third Allotment Dates: നേരത്തെ തന്നെ ഇഷ്ടമുള്ള സ്കൂളുകളിൽ ഇഷ്ടമുള്ള വിഷയത്തിന് വിദ്യാർത്ഥികൾക്ക് മാർക്ക് കുറവാണെങ്കിലും പഠിക്കാൻ കഴിഞ്ഞേക്കും എന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് നിലവിലെ സീറ്റുകളുടെ എണ്ണവും.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഇന്നലെ രണ്ടാം ഘട്ട അലോട്ട്മെന്റ് എത്തിയിരിക്കുന്നു. ഇനിയും മിച്ചം ഉള്ളത് 75000 ത്തിൽ അധികം സീറ്റുകൾ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുകൊണ്ട് തന്നെ ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം എന്നാണ് ചട്ടം. അഡ്മിഷൻ നടപടികൾക്കായി സ്വഭാവ സർട്ടിഫിക്കറ്റ് ടി സി എന്നിവ യുടെ ഒറിജിനൽ ഹാജരാക്കേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ ഉദ്ദേശിച്ച അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്തവർക്ക് താൽക്കാലിക അഡ്മിഷൻ എടുകാവുന്നതാണ്.
463000ത്തിലധികം അപേക്ഷകളാണ് ഇത്തവണ ഉണ്ടായിരുന്നത്. മൂന്നുലക്ഷത്തിലധികം സീറ്റുകൾ മെറിറ്റിനായി മാറ്റിവെച്ചിട്ടുണ്ട് 20043,000 ത്തോളം പേർക്കാണ് ഇതുവരെ അഡ്മിഷൻ ലഭിച്ചിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്മെന്റ് വന്നതിനുശേഷം 75415 സീറ്റുകൾ ഒഴിവുണ്ട്.
Also read – സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് സാധ്യതാപട്ടിക ഉടന്‍? പിഎസ്‌സിയുടെ അറിയിപ്പ്
ഈ സീറ്റുകളും രണ്ടാംഘട്ട അലോട്ട്മെന്റിന്റെ നടപടികൾ പൂർത്തിയായ ശേഷം മിച്ചം വരുന്ന സീറ്റുകളും ചേർത്താണ് ഈ മാസം 16 – ന് മൂന്നാംഘട്ട അലോട്ട്മെന്റ് നടത്തുക. ഈ ഘട്ടത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം എല്ലാ വിദ്യാർത്ഥികൾക്കും താല്പര്യമുള്ള സ്കൂളുകളും വിഷയങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷയുമുണ്ട്.
നേരത്തെ തന്നെ ഇഷ്ടമുള്ള സ്കൂളുകളിൽ ഇഷ്ടമുള്ള വിഷയത്തിന് വിദ്യാർത്ഥികൾക്ക് മാർക്ക് കുറവാണെങ്കിലും പഠിക്കാൻ കഴിഞ്ഞേക്കും എന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് നിലവിലെ സീറ്റുകളുടെ എണ്ണവും. ഇതിനൊപ്പം തന്നെ വിഎച്ച്എസ്ഇ രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് വൺ പ്രവേശനത്തോടൊപ്പം തന്നെ വിഎച്ച്എസ്ഇ യുടെ പ്രവേശന നടപടികളും പുരോഗമിക്കുകയാണ്. ഒപ്പം മാനേജ്മെന്റ്, അൺ എയ്ഡഡ് ക്വാട്ടകളിലെ സീറ്റുകളിലേക്കും അഡ്മിഷൻ നടപടികൾ ഇന്ന് ആരംഭിക്കും.