Secretariat Office Attendant: സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് സാധ്യതാപട്ടിക ഉടന്‍? പിഎസ്‌സിയുടെ അറിയിപ്പ്
Secretariat Office Attendant Probability List: 2024 ഡിസംബര്‍, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടന്നു. ഏപ്രിലില്‍ ഇതിന്റെ ഷോര്‍ട്ട്‌ലിസ്റ്റും പുറത്തുവിട്ടു. മെയ് മാസത്തിലായിരുന്നു മുഖ്യപരീക്ഷ. 23,000-50,200 ആണ് പേ സ്‌കെയില്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, സംസ്ഥാന ഓഡിറ്റ് വകുപ്പ്, കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളിലേക്കായി നടത്തിയ ഓഫീസ് അറ്റന്‍ഡന്റ് പരീക്ഷയുടെ സാധ്യതാ പട്ടിക ഉടന്‍ പ്രസിദ്ധീകരിച്ചേക്കും. സാധ്യതപട്ടിക പുറത്തുവിടാന്‍ പിഎസ്‌സി തീരുമാനിച്ചു. 2023 ഡിസംബറിലായിരുന്നു ഈ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷന്‍ പിഎസ്‌സി പുറത്തുവിട്ടത്. 2024 ജനുവരി ഒന്നിനായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. 2024 ഡിസംബര്‍, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടന്നു. ഏപ്രിലില്‍ ഇതിന്റെ ഷോര്‍ട്ട്‌ലിസ്റ്റും പുറത്തുവിട്ടു. മെയ് മാസത്തിലായിരുന്നു മുഖ്യപരീക്ഷ. 23,000-50,200 ആണ് പേ സ്‌കെയില്‍.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, സിഡ്‌കോയില്‍ ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ് തസ്തികകളിലേക്കും സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്താനും തീരുമാനമായി.




അതേസമയം, പൊലീസ് വകുപ്പിലെ വിവിധ വിഭാഗങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ റാങ്ക് പട്ടികയും കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.