Kerala PSC Beat Forest Officer Recruitment 2025 : വെറും പ്ലസ് ടു മതി, ബീറ്റ് ഫോറസ്റ്റ് ഓഫീസറാകാം, ഭാഗ്യം കടാക്ഷിച്ചാൽ സ്വന്തം ജില്ലയിൽ നിയമനം
Kerala PSC Beat Forest Officer Recruitment 2025 Details: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27900 രൂപ മുതൽ 63700 രൂപ വരെ ശമ്പളം ലഭിക്കും. മറ്റാനുകൂല്യങ്ങളും ഇതിന് പുറമെ ഉണ്ടാകും.

Bfo Recruitment 2025
തിരുവനന്തപുരം: സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരവുമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ നോട്ടിഫിക്കേഷൻ എത്തുന്നു. വെറും പ്ലസ് ടു യോഗ്യത മതി ഇതിന് അപേക്ഷിക്കാൻ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് അപേക്ഷിക്കാൻ സെപ്റ്റംബർ മൂന്നു വരെയാണ് അവസരമുള്ളത്. കേരളത്തിൽ ഉടനീളം എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. അതായത് ഭാഗ്യം ഉണ്ടെങ്കിൽ സ്വന്തം ജില്ലയിൽ തന്നെ ജോലി ചെയ്യാൻ കഴിയും. പ്ലസ് ടു യോഗ്യതയിൽ വനം വകുപ്പിൽ സ്ഥിരം ജോലി നേടാനുള്ള ഈ അവസരം വളരെ ആവേശത്തോടെയാണ് പി എസ് സി ഉദ്യോഗാർത്ഥികൾ നോക്കിയിരിക്കുന്നത്.
ഒഴിവുകളുള്ള ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
19 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് ഇതിനായി അപേക്ഷിക്കാം. 2 – 1 – 95 നും 1- 2 – 2006നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവും ലഭിക്കുന്നതാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27900 രൂപ മുതൽ 63700 രൂപ വരെ ശമ്പളം ലഭിക്കും. മറ്റാനുകൂല്യങ്ങളും ഇതിന് പുറമെ ഉണ്ടാകും. ഇതിനായി കേരള സർക്കാർ അംഗീകൃതബോർഡിന് കീഴിൽ പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
ഫിസിക്കൽ ടെസ്റ്റ്
ഉദ്യോഗാർത്ഥികൾ കായികപരമായി ഫിറ്റ് ആയിരിക്കണം. അതായത് പുരുഷന്മാർക്ക് 168 സെന്റീമീറ്റർ ഉയരവും 81 സെന്റീമീറ്റർ നെഞ്ചളവും 5 സെന്റീമീറ്റർ വികാസവും ആവശ്യമാണ്. കൂടാതെ 100 മീറ്റർ ഓട്ടം 14 സെക്കൻഡിലും ഹൈജമ്പ് 132.2 സെന്റീമീറ്റർ 457.2 സെന്റീമീറ്റർ ഷോട്ട്പുട്ട് 69.6 സെന്റീമീറ്റർ അങ്ങനെ നീളുന്ന കെട്ടിടങ്ങളിൽ അഞ്ചണ്ണമെങ്കിലും വിജയിച്ചിരിക്കണം.
എൻഡ്യൂറൺസ് ടെസ്റ്റ്
എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും രണ്ട് കിലോമീറ്റർ ദൂരം 13 മിനിറ്റിൽ ഓടി വിജയകരമായി പൂർത്തിയാക്കണം. വനിതാ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും വിജ്ഞാപനത്തിൽ നൽകുന്നുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നോട്ടിഫിക്കേഷനിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തെരഞ്ഞെടുത്ത ശേഷം വിജ്ഞാപനം വിശദമായി വായിച്ചശേഷം ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. പൂർത്തിയാക്കിയവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ തന്നെ അപേക്ഷിക്കാനാവും. ഇതിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല.